Please use Firefox Browser for a good reading experience

Tuesday, 8 February 2011

ബലിമൃഗം

മഴ പെയ്യാൻ ബലിമൃഗം വേണം.
പിടി മുറുകിയത്‌ മൃഗമറിഞ്ഞു.
കുതറിയും, പിടഞ്ഞും മൃഗം മുന്നോട്ട്‌.
ഉടലറ്റ്‌ പിടയുന്ന മൃഗം.
ആർത്ത നാദങ്ങൾ ചുറ്റും.
ചീന്തിയ ചോരത്തുള്ളികൾക്ക്‌ മേലെ,
പൊടി പുരണ്ട നൃത്തം.
ഒടുവിൽ മഴ പെയ്തു!
അല്ല, മാനം കരഞ്ഞു
ചോരത്തുള്ളികൾ കഴുകി മായ്ക്കുവാൻ
ചോരത്തുള്ളികളെ കടലിലൊഴുക്കുവാൻ.

മഴയിൽ ആർത്ത നാദങ്ങൾ ഉയരുമ്പോൾ,
മാനം കരഞ്ഞു കൊണ്ടേയിരുന്നു..
മൃഗമപ്പോൾ മഴയായി കഴിഞ്ഞിരുന്നു..

Post a Comment

19 comments:

  1. ഴയിൽ ആർത്ത നാദങ്ങൾ ഉയരുമ്പോൾ,
    മാനം കരഞ്ഞു കൊണ്ടേയിരുന്നു..
    മൃഗമപ്പോൾ മഴയായി കഴിഞ്ഞിരുന്നു..
    കൊള്ളാം

    ReplyDelete
  2. നന്നായിട്ടുണ്ട്.....

    ReplyDelete
  3. താഴെ മൃഗം പിടയുമ്പോള്‍ മുകളില്‍ മാനം കരയുന്നു...ആ കണ്ണുനീര്‍ മഴത്തുള്ളികളായി താഴേക്കു പതിക്കുന്നു. താഴത്തെ നിണപ്പാടുകള്‍ മായിക്കുവാന്‍

    ReplyDelete
  4. ബലിമൃഗങ്ങൾക്കായി ഒരിറ്റ് കണ്ണുനീർ

    ReplyDelete
  5. ഒടുവിൽ മഴ പെയ്തു!
    മാനം കരഞ്ഞു

    എന്തിനും,ഏതിനും വേണം ഒരു ബലിമൃഗം

    ReplyDelete
  6. മാനം കരഞ്ഞു കൊണ്ടേയിരുന്നു..

    ReplyDelete
  7. ഒടുവിൽ മഴ പെയ്തു!
    അല്ല, മാനം കരഞ്ഞു

    ഇഷ്ടപ്പെട്ടു.......

    ReplyDelete
  8. ബലിയിലല്ലാ കരുണയിലത്രെ ദൈവത്തിനു പ്രസാദം എന്ന് ബൈബിള്‍ പുതിയ നിയമം.

    ReplyDelete
  9. മൃഗമപ്പോൾ മഴയായി കഴിഞ്ഞിരുന്നു..

    ReplyDelete
  10. vedana thaazheyum mukalilum
    peythu irangunnu ..kollam
    nannayittundu

    ReplyDelete
  11. മഴ പെയ്യാനും മൃഗബലി!?

    ReplyDelete
  12. കണ്ണീരായി പെയ്തിറങ്ങുന്ന മഴയിൽ, ഒഴുകിപ്പോയ എത്രയെത്ര നിണങ്ങൾ!

    ReplyDelete
  13. ചീന്തിയ ചോരത്തുള്ളികൾക്ക്‌ മേലെ,
    പൊടി പുരണ്ട നൃത്തം.
    ഒടുവിൽ മഴ പെയ്തു!
    അല്ല, മാനം കരഞ്ഞു...

    നല്ല വരികള്‍...

    ReplyDelete
  14. അതെ മഴ വേണം...
    ചോരത്തുള്ളികൾ കഴുകി മായ്ക്കുവാൻ
    ചോരത്തുള്ളികളെ കടലിലൊഴുക്കുവാൻ

    ReplyDelete
  15. നാം ഓര്‍ക്കാത്ത നമുക്കായി ബലിയാടാക്കപ്പെടുന്ന, ബലി മൃഗങ്ങള്‍.
    അവയ്ക്ക് വേണ്ടി രണ്ട് വാക്ക്.
    മിണ്ടാ പ്രാണികള്‍ക്ക് വാക്കുകളുണ്ടായിരുന്നെങ്കില്‍ ഇന്നവ എന്തു പറയുമായിരുന്നെന്നു ആരെങ്കിലും ചിന്‍തിച്ചിട്ടുണ്ടോ?

    സമൂഹത്തിന്‍റെ കരാള രാഷ്ട്രീയ പെട്ട് രക്ത സാക്ഷികളായ നിരപരാധികളെ കൂടി ഈ കവിത മറ്റൊരു അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.
    നല്ല ആശയം.

    ReplyDelete
  16. ബലിയാടുകൾ നിറഞ്ഞ സമൂഹം ഇന്നിന്റെ ഇന്നലകലുടെ പരിഛേദം

    ReplyDelete
  17. അതെയതെ...

    ആ കരച്ചില്‍ തന്നെയാണ് മഴ...

    ദൈവതിനെന്തിനു ചോര? കുടിക്കാനോ?

    ReplyDelete