Please use Firefox Browser for a good reading experience

Monday, 21 February 2011

പെരുമൺ

ഒരു നിമിഷം!
ആദ്യം ഉഗ്ര ശബ്ദമായിരുന്നു..
അതിനു ശേഷം ഒരു വലിയ വീഴ്ച്ചയും..
വായുവിലൂടെ ഒഴുകി വന്ന്..

ചുറ്റും വെള്ളം! വെള്ളം മാത്രം!
അതിലായിരുന്നു ഞാനുയർന്നു പോയത്‌.
ഇരുമ്പു പാളികളിലാണ്‌ കൈകൾ തടഞ്ഞത്‌.
ചുറ്റും ഒഴുകി നടക്കുകയാണെല്ലാപേരും.
കരയാൻ വായ്‌ തുറന്നവർ തുറിച്ച്‌ കണ്ണുകളുമായി..
പൊട്ടിത്തെറിക്കാൻ വെമ്പി നിന്ന പിടഞ്ഞ ഞരമ്പുകൾ.
നിറങ്ങളെ കറുത്ത നിറം കീഴടക്കിയത്‌ പെട്ടെന്നായിരുന്നു.
പിടയുന്ന കാലുകളായിരുന്നു ചുറ്റും.
ചിലരെന്റെ കൈകൾ മാന്തി പൊളിച്ചു.
ആരുടെയോ കൈകൾക്കുള്ളിൽ,
എന്റെ തലയിൽ നിന്നും പിഴുതെടുത്ത തലനാരുകൾ..
കാഴ്ച്ച നഷ്ടപ്പെട്ട്‌, കഴുത്തു നിറയെ കുഴഞ്ഞ മണ്ണുമായി ഒരു നിമിഷം.
നേരമില്ല, മുഖങ്ങൾ ഓർക്കാൻ..
ഓർമ്മയിൽ ഒരു ചിത്രം മാത്രം.
തീവണ്ടിയുടെ ജനലഴികൾക്കിടയിലൂടെ ഞാൻ കൈ വീശി കാണിക്കുന്നു..
എന്റെ മകൾക്ക്‌..
എന്റെ ഭാര്യക്ക്‌..
അപ്പോഴേക്കും ഞാൻ ഇരുണ്ട ഒരു തുരങ്കത്തിലേക്ക്‌ അതിവേഗം യാത്രയായിരുന്നു..
ഒറ്റയ്ക്ക്‌..
ഇരുട്ടിലൂടെ അതിവേഗം..

14,754

Post a Comment

10 comments:

  1. കവിത ഒരതിഭീകരമായ ഓര്‍മ്മകളിലേക്ക് വെളിച്ചത്തിന്‍റെ തുരങ്കങ്ങള്‍ വെട്ടിത്തുറക്കുന്നു,

    ReplyDelete
  2. ഒറ്റക്കുള്ള ആ യാത്ര ഭീകരം തന്നെ...

    ReplyDelete
  3. പെരുമൺ
    ഒരു ഉഗ്രശബ്ദത്തോടെ ഞാനിന്നും ഓർമിക്കുന്നു.

    ReplyDelete
  4. ഭീകരം തന്നെയായിരുന്നു ആ ദുരന്തം!

    ReplyDelete
  5. പെരുമണ്‍ ദുരന്തം ആര്‍ക്കും മറക്കാന്‍ പറ്റാത്ത ഒന്ന് തന്നെ.
    വരികളില്‍ അതിന്‍റെ ഭീകരാവസ്ഥ
    നന്നായികൊണ്ടുവന്നിരിക്കുന്നു.

    ReplyDelete
  6. ഓര്‍മ്മകളില്‍ ഒഴിവാകാത്തത്.

    ReplyDelete
  7. ഒരു ദുരന്ത സ്മരണക്കു മുന്നില്‍....

    ReplyDelete
  8. മരണം ഇങ്ങനെയാണോ വരുന്നത്??????

    ReplyDelete
  9. ശ്വാസം മുട്ടുന്നു ....
    യാധാര്ത്യത്തിന്റെ ഭീകര
    മുഖം ..വായന അല്ല അനുഭവം
    ആയിരുന്നു ..ഇതാവണം എഴുത്തിന്റെ
    ശക്തി...

    ReplyDelete
  10. കാറ്റായിരുന്നത്രെ കാരണം..(ഇന്‍ഡ്യന്‍ റെയില്‍വേ)

    ReplyDelete