ആട്ടിൻ തലകൾ.
തുറിച്ച കണ്ണുകളുമായി അവ നിരന്നിരിക്കുന്നു.
അവയുടെ കണ്ണുകളിൽ നോക്കുക.
അവയിൽ കാണുന്നത് ഭയം.
അല്ല, ശാപമാകാം.
കണ്ണു കൊണ്ട് മാത്രം ശപിക്കും അവ.
പിടഞ്ഞു വീഴുമ്പോഴും ആ കണ്ണുകൾ തുറന്നു പിടിച്ചിരിക്കണം.
അതാവാം അതിപ്പോഴും അടയാതെ..
അവ പറയുന്നു,
അവ വെല്ലുവിളിക്കുന്നു,
അറിഞ്ഞു കൊള്ളൂ നീയൊക്കെ
നിന്നെ ഞാൻ ഭയക്കുന്നില്ല.
നിനക്കായുള്ള ശാപം എന്റെ ശരീരത്തിൽ
ആവാഹിച്ചു വെച്ചിരിക്കുന്നു.
നീയെന്നെ ഭക്ഷിച്ചെഴുന്നേൽക്കുമ്പോൾ,
നിന്റെയുള്ളിൽ എന്റെ ശാപം വളർന്നു തുടങ്ങും.
ചിലർക്കെന്റെ തല തുരക്കണം.
അവർക്കെന്റെ തലച്ചോറ് വേണം.
എന്റെ ഓർമ്മകളെ അവർക്ക് ഭക്ഷിക്കണം.
എന്റെ സ്വപ്നങ്ങളേയും.
എന്റെ അവസാനത്തെ കാഴ്ച കൂടി
അവർക്കുള്ളിലാക്കണം.
അവിടെയെന്റെ ശാപം തുടങ്ങുന്നു..
എന്റെ കണ്ണുകളിൽ വീണ്ടും നോക്കുക.
നിന്റെ ഭയം നിറയുന്ന കണ്ണുകൾക്ക്,
എന്റെ മരിച്ച കണ്ണുകൾ സാക്ഷിയാവും.
നിന്റെ മാംസം എന്റെ മാംസമാണ്.
നിന്റെ ചോര എന്റെ ചോരയിൽ നിന്നുമാണ്.
നിന്റെ ബലം എനിക്കും അവകാശപ്പെട്ടിരിക്കുന്നു.
നിന്റെ ബുദ്ധിയും, നിന്റെ വേഗവും..
അല്ല, നീ തന്നെ എന്നോട് കടപ്പെട്ടിരിക്കുന്നു!
എന്റെ ശാപം അതിന്റെ യാത്ര തുടരും
നിന്നിലൂടെ, നിന്റെ സന്തതികളിലൂടെ..
ശാപമോക്ഷം തേടിയുള്ള എന്റെ ശാപത്തിന്റെ യാത്ര..
തുറിച്ച കണ്ണുകളുമായി അവ നിരന്നിരിക്കുന്നു.
അവയുടെ കണ്ണുകളിൽ നോക്കുക.
അവയിൽ കാണുന്നത് ഭയം.
അല്ല, ശാപമാകാം.
കണ്ണു കൊണ്ട് മാത്രം ശപിക്കും അവ.
പിടഞ്ഞു വീഴുമ്പോഴും ആ കണ്ണുകൾ തുറന്നു പിടിച്ചിരിക്കണം.
അതാവാം അതിപ്പോഴും അടയാതെ..
അവ പറയുന്നു,
അവ വെല്ലുവിളിക്കുന്നു,
അറിഞ്ഞു കൊള്ളൂ നീയൊക്കെ
നിന്നെ ഞാൻ ഭയക്കുന്നില്ല.
നിനക്കായുള്ള ശാപം എന്റെ ശരീരത്തിൽ
ആവാഹിച്ചു വെച്ചിരിക്കുന്നു.
നീയെന്നെ ഭക്ഷിച്ചെഴുന്നേൽക്കുമ്പോൾ,
നിന്റെയുള്ളിൽ എന്റെ ശാപം വളർന്നു തുടങ്ങും.
ചിലർക്കെന്റെ തല തുരക്കണം.
അവർക്കെന്റെ തലച്ചോറ് വേണം.
എന്റെ ഓർമ്മകളെ അവർക്ക് ഭക്ഷിക്കണം.
എന്റെ സ്വപ്നങ്ങളേയും.
എന്റെ അവസാനത്തെ കാഴ്ച കൂടി
അവർക്കുള്ളിലാക്കണം.
അവിടെയെന്റെ ശാപം തുടങ്ങുന്നു..
എന്റെ കണ്ണുകളിൽ വീണ്ടും നോക്കുക.
നിന്റെ ഭയം നിറയുന്ന കണ്ണുകൾക്ക്,
എന്റെ മരിച്ച കണ്ണുകൾ സാക്ഷിയാവും.
നിന്റെ മാംസം എന്റെ മാംസമാണ്.
നിന്റെ ചോര എന്റെ ചോരയിൽ നിന്നുമാണ്.
നിന്റെ ബലം എനിക്കും അവകാശപ്പെട്ടിരിക്കുന്നു.
നിന്റെ ബുദ്ധിയും, നിന്റെ വേഗവും..
അല്ല, നീ തന്നെ എന്നോട് കടപ്പെട്ടിരിക്കുന്നു!
എന്റെ ശാപം അതിന്റെ യാത്ര തുടരും
നിന്നിലൂടെ, നിന്റെ സന്തതികളിലൂടെ..
ശാപമോക്ഷം തേടിയുള്ള എന്റെ ശാപത്തിന്റെ യാത്ര..
എന്റമ്മേ... ഇതിത്തിരി കടുപ്പമായിപ്പോയി. ഇനിയിപ്പോ ഇതിനെയൊക്കെ എങ്ങനെയാ....?
ReplyDeletenannayittundu ketto..... aashamsakal...........
ReplyDeleteനല്ല ശക്തിയുള്ള വരികള്‍..പാവം ആട്..
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രകൃതിയും അവയിലുള്ളവയുമെല്ലാം സ്നേഹമായ് നിറഞ്ഞു കവിതയായ് ജനിക്കുന്നു !!!!നന്നായ് അവതരിപ്പിച്ചു സാബു {രഹസ്യമായി ഒന്ന് ചോദിച്ചോട്ടെ ''വെജ് '' ആണോ ? }
ReplyDeleteallleyalla...eee kadhakaarn sabu chettan ente nalla oru friend aanu...non veg nannayi kazhikkum...
ReplyDeleteഎല്ലാ അധിനിവേശവും ഇത്തരമൊരു ശാപം നേടിത്തരുമെന്ന് വല്ലപ്പോഴും ഓർക്കുന്നത് നല്ലത് തന്നെ.
ReplyDeleteവരികൾ ശക്തം.
കോടി കണക്കിനുള്ള മത്സ്യതൊഴിലാളികളും അവരുടെ കുടുംബവും ?
ReplyDeleteI wash my hands
ReplyDeleteഈ രക്തത്തില്‍ എനിക്കു പങ്കില്ല
തുറിച്ച് നോക്കുന്ന ആ അടയാത്ത കണ്ണുകളെ ഞാന്‍ നോക്കുകയില്ല
ആ മാംസം എന്റെ മാംസമായ് തീരുകയുമില്ല!!!!!
എന്റെ ശാപം അതിന്റെ യാത്ര തുടരും
ReplyDeleteനിന്നിലൂടെ, നിന്റെ സന്തതികളിലൂടെ..
ശാപമോക്ഷം തേടിയുള്ള എന്റെ ശാപത്തിന്റെ യാത്ര.