Please use Firefox Browser for a good reading experience

Thursday, 17 February 2011

കാത്തിരിക്കുന്നു...

ഞാൻ ഓർത്തു..
വിറയാർന്ന കൈകളാൽ വിളമ്പിത്തന്നതും,
ചുളിവുള്ള ചുണ്ടാൽ ചുംബിച്ചതും..

നിന്റെ കൈകളെനിക്കു താങ്ങായതും,
നിന്റെ കണ്ണുകളെനിക്കു കാഴ്ചയായതും,
നിന്റെ നാവെന്റെ വാക്കായതും,
എന്റെ ദുശ്ശാഠ്യങ്ങൾക്കു നീയുത്തരമായതും..

എന്റെ മറവിയുടെ ജാലകമടച്ചതും നീ,
വരണ്ടു തുടങ്ങിയ ഓർമ്മച്ചെപ്പിൽ
ഓർമ്മകൾ നിറച്ചതും നീ..

കടംങ്കഥ പറഞ്ഞ്‌ ഏകാന്തതയെ തോൽപ്പിച്ചതും,
കടൽ തിരകളിൽ എന്നെ നയിച്ചതും,
കായൽ കാറ്റെന്നെ കൊള്ളിച്ചതും..

എന്റെ നിദ്രയിലേക്കെന്നും നീ കൂട്ട്‌ വന്നു,
നീ കരുതി വെച്ചു, കൈയെത്തും ദൂരത്ത്‌,
എന്നും എനിക്കുള്ള ദാഹജലം..

ഒടുവിൽ ഞാനുറങ്ങിയപ്പോൾ,
നിന്റെ കണ്ണു നിറഞ്ഞതു ഞാൻ കണ്ടു..
അപ്പോൾ എനിക്ക്‌,
നിനക്കില്ലാത്ത കാഴ്ച്ചയുണ്ടായിരുന്നു!
കണ്ണടച്ചാലും കാണാവുന്ന കാഴ്ച്ച.

ഇവിടെയൊറ്റയ്ക്ക്‌ ഞാൻ കാത്തിരിക്കുന്നു,
എന്റെ ഓർമ്മച്ചെപ്പിൽ നീ നിറച്ച ഓർമ്മകളുമായി..
നിന്റെ ചുളിവാർന്ന ചുണ്ടുകളും,
അവിടെ വിരിയുന്ന നിന്റെ ചിരിയും..

കാത്തിരിക്കുന്നു ഞാൻ നിനക്കായി..
ഇവിടെ..ഈ മേഘങ്ങൾക്കിടയിൽ..

14,544

Post a Comment

11 comments:

  1. കാത്തിരിക്കുന്നു ഞാൻ നിനക്കായി..
    ഇവിടെ..ഈ മേഘങ്ങൾക്കിടയിൽ..

    കാത്തിരിക്കുക കാലാന്തരത്തോളം,

    ReplyDelete
  2. സ്നേഹമായി വാല്സല്യമായി എന്നും എന്നും അമ്മ മാത്രം

    ReplyDelete
  3. വായിച്ചപ്പോള്‍ ഉള്ളു നൊന്തു...

    ReplyDelete
  4. എല്ലാം ഞാന്‍ ഓര്‍ത്തു...
    ഇപ്പോള്‍ കാത്തിരിക്കുന്നു നിനക്കായ്‌.

    ReplyDelete
  5. കണ്ണടച്ചാലും കാണാവുന്ന കാഴ്ച്ച....ഗുഡ്

    ReplyDelete
  6. കവിത ആകാശക്കാഴ്ച്ച പോലെ മനോഹരവും മായാവിമോഹനവും...

    ReplyDelete
  7. സ്നേഹം പകര്‍ന്നു നല്‍കുന്ന ചുളുങ്ങിയ ചുണ്ടുകളുടെ അസാനിദ്ദ്യം ഞാനിപ്പോളറിയുന്നു.....

    ReplyDelete
  8. നല്ല കവിത. നല്ല്ല വരികൾ. ഇടയ്ക്ക് ചില വരികൾ മറ്റു വരികളുമായി തട്ടിച്ചുനോക്കുമ്പോൾ അല്പം സൌന്ദര്യക്കുറവ് തോന്നും. കാരണം അത്രമേൽ സുന്ദരമാണ് മറ്റു വരികൾ. വരികൾ സൂചിപ്പിക്കുന്ന സന്ദർഭങ്ങൾ നേരിൽ കാണുന്ന അനുഭവം. ബ്ലോഗെഴുത്തിന് നിലവാരമില്ലെന്ന് പറഞ്ഞുനടക്കുന്നവർക്ക് നല്ല മറുപടിയാണ് ഈ കവിത. ഇനിയും എഴുതൂ സാബൂ!

    ReplyDelete
  9. kanneraayi mazha aayi
    pozhiyaan.....manoharam

    ReplyDelete