Please use Firefox Browser for a good reading experience

Tuesday 12 April 2011

പകരാൻ സാദ്ധ്യതയുള്ളവ


പ്രേമാണുക്കൾ പകരുന്നവയാണ്‌.
വേഗം. അതിവേഗം.
കണ്ണുകളടച്ച്‌ പിടിച്ചാലും,
കാതുകളിൽ കൈചേർത്ത്‌ വെച്ചാലും,
അവ ഉള്ളിൽ വരും.
ഓരോ കോശങ്ങളേയും ബാധിക്കും.
നിങ്ങളറിയുകയേയില്ല.
ഒരു പൂർണ്ണ രോഗിയായി മാറും വരെ.
ഓ! അല്ല,
ഒരു പൂർണ്ണ കാമുകനായി മാറും വരെ.
നിങ്ങൾ രോഗവിമുക്തനായേക്കാം.
അല്ല, പ്രേമവിമുക്തനായേക്കാം.
എങ്കിലുമാ അണുക്കൾ ജീവിക്കും.
നിങ്ങളുടെ ഓരോ കോശത്തിലും..
നിങ്ങളറിയാതെ..
നിങ്ങളെ ബാധിച്ച പോലെ തന്നെ.
അപ്പോൾ നിങ്ങൾ വാഹകരാകും.
വാ തോരാതെ പറയുകയും,
കവിതകളെഴുതുകയും ചെയ്യും!.

അവരെ സൂക്ഷിക്കുക..
അവരുടെ കവിതകളിൽ കൂടിയും,
അതു പകരാൻ സാദ്ധ്യതയുണ്ട്‌!
ജാഗ്രത..

Post a Comment

12 comments:

  1. ഉം... അസുഖം മനസിലായി... വേഗം ചികില്‍സിച്ചോളൂട്ടോ... :)

    ReplyDelete
  2. പ്രേമാണുക്കൾ പകരുന്നവയാണ്‌.
    വേഗം. അതിവേഗം.

    ReplyDelete
  3. എങ്കിലുമാ അണുക്കൾ ജീവിക്കും

    ReplyDelete
  4. ഇപ്പോ പകർന്നോന്നൊരു സംശയം...ഹിഹി

    ReplyDelete
  5. അയ്യോ...രോഗിയാനല്ലേ???
    എന്നാല്‍ ഇനി ഈ വഴിക്കില്ല....പകര്‍ന്നാലോ???

    ReplyDelete
  6. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പകരില്ല,

    ReplyDelete
  7. പകർന്നാൽ തന്നെയെന്ത്? പ്രേമമല്ലേ? പകയും ചതിയും വെറുപ്പുമൊന്നുമല്ലല്ലോ......പകരുന്നത്?

    ReplyDelete
  8. കറ നല്ലതാണ് ....!!! കഴുകാന്‍
    നല്ല സോപ്പ് ഉള്ളപ്പോള്‍....
    ഈ അസുഖം പകര്‍ന്നാലും
    നല്ലതല്ലേ ?
    നന്നായി പകര്‍ന്നു തന്നു
    ഈ അനുഭവം ..ആശംസകള്‍ ..

    ReplyDelete
  9. ഈ രോഗം മാറുമോ ഡോക്ടര്‍ ???

    ReplyDelete