Please use Firefox Browser for a good reading experience

Tuesday 2 February 2010

കാത്തിരിപ്പ്‌

വേദനയിലുരുകി വീണ മനസ്സിൽ,
തൂലിക മുക്കി ഞാനെഴുതി-
താളം തെറ്റിയ പ്രണയ ഗാനം..
ഈണം ചോർന്നയാ വരികളിൽ,
അലിഞ്ഞിരുന്നുവെൻ ഗദ്ഗദ്ധങ്ങൾ..
തകർന്നയെൻ തമ്പുരുവിൽ
നിന്നടർന്നു വീണൊരപശബ്ദ്ധം..
ചിതലെടുത്ത ഓർമ്മയിൽ,
പരതി ഞാൻ നോക്കി, നിന്റെ ചിത്രം
ഒടുവിൽ കണ്ടു ഞാനാവ്യക്തമായ്‌...
ചുട്ടു പൊള്ളിയ മനസ്സിന്റെ കോണിൽ,
കരിഞ്ഞു തീരാത്ത, നിന്റെ ചിത്രം

മറവിയൊരു കാറ്റായ്‌ വീശുമ്പോൾ,
ഒരു പക്ഷെ,
പറന്നു പോവുമാ പഴയ ചിത്രം...
കാത്തിരിക്കുന്നു ഞാൻ..
മറക്കാൻ..
മറവിയുടെ വരവിനായ്‌...

Post a Comment

4 comments:

  1. മറവിയിലെ പഴയ ചിത്രങ്ങൾ തുറക്കാൻ പേടിയാണ്. നല്ല കവിത, ഓർമ്മകൾ ഉണർത്തുന്നത്.

    ReplyDelete
  2. മിനി ടീച്ചർ നും, സബിതയ്ക്കും നന്ദി പറയുന്നു.

    ReplyDelete