അമ്മതൻ തോളത്ത് ചായുന്നു പൈതലും
തോളത്ത് ചാരിയ പൊന്നിൻ കുടത്തിനെ
താളത്തിലാട്ടി, ആ അമ്മ പാടി.
താരാട്ട് പാട്ടിന്റെ ഈണത്തിലാറാടി,
താളം പിടിച്ചുവോ പിഞ്ചു കൈകൾ?
ചെഞ്ചിളം പൂമുഖം തോളത്തമർത്തിയാ
കുഞ്ഞിളം പൈതലോ നിദ്ര പൂണ്ടു..
മാനത്ത് നോക്കി, ആ അമ്മയപ്പോൾ,
അമ്പിളി പൈതലെ കണ്ടു ദൂരെ..
കാർമുകിൽ മാറത്ത് ചാഞ്ഞുറങ്ങുന്നൊരു
ഓമന പൈതലോ ചന്ദ്രബിംബം?...
23 ജൂൺ രണ്ടായിരത്തി പത്ത്
താരാട്ട് പാട്ട് നന്നായിരിക്കുന്നു.
ReplyDeletenalla paattanu, paadi nokki santhoshichu.
ReplyDeleteabhinandanagal.
നല്ല താരാട്ട്....
ReplyDelete"മാനത്ത് നോക്കി, ആ അമ്മയപ്പോൾ,
അമ്പിളി പൈതലെ കണ്ടു ദൂരെ.."
അഭിപ്രായം എഴുതിയ എല്ലാപേർക്കും നന്ദി പറയുന്നു.
ReplyDelete