Please use Firefox Browser for a good reading experience

Wednesday 8 September 2010

അവർ

തെരുവിൽ കണ്ണു പൊത്തി നടക്കുന്നത്‌ കണ്ട്‌ ചോദിച്ചു.
'ആരാണ്‌?'
'ഞാൻ സദാചാരമാണ്‌'

തെരുവിൽ നഗ്നയായവളോടും ചോദിച്ചു.
'ഞാൻ ലജ്ജയാണ്‌' അവൾ മറുപടി പറഞ്ഞു.

തെരുവിൽ ആയുധങ്ങളുമായി ചിലരെ കണ്ടു.
'ആരെയാണ്‌ തേടുന്നത്‌'?
'സത്യത്തിനെ' എന്നും പറഞ്ഞവർ ഓടി പോയി.

ഒരിടത്ത്‌ കച്ചവടം പൊടിപൊടിക്കുന്നു.
എന്താണ്‌ തൂക്കി വിൽക്കുന്നത്‌?
'നിയമമാണ്‌' വേണോ?

മരിക്കാൻ കിടക്കുന്ന ഒരാളെ കണ്ടു..
അയാളുടെ പേര്‌ 'സംസ്കാരം' എന്നായിരുന്നു.
അയാളാണ്‌ അടുത്ത്‌ കണ്ട ജീവനില്ലാത്ത ശരീരങ്ങളുടെ പേർ പറഞ്ഞത്‌.
അതു ദയയും സ്നേഹവും ആയിരുന്നു.

ഒടുവിൽ ഒരു മൂലയിൽ കണ്ണുപൊത്തിയിരിക്കുന്നയാളെ കണ്ടു..
അയാളുടെ പേർ 'ദൈവം' എന്നായിരുന്നു..

Post a Comment

6 comments:

  1. സാബു ചേട്ടാ.. ആദ്യത്തെ കമന്റ്‌ എനിക്കിടണം....നല്ല കവിത. ഓരോ വരികളിലും തുടിച്ചു നില്‍ക്കുന്നത് ഇന്നിന്റെ നേരാണ്.. ദൈവം ഇപ്പോള്‍ കണ്ണടക്കുന്നു അതു പക്ഷെ തന്റെ തന്നെ സൃഷ്ട്ടിയുടെ ചെയ്ത്തുകള്‍ കൊണ്ടാണല്ലോ...

    ReplyDelete
  2. inninte nerkku pidicha kannaadi thanneyanu ee kavitha....... aashamsakal...........................

    ReplyDelete
  3. "ആരെന്നറിയില്ല;ആരൊക്കെയോ ചേര്‍ന്ന് എന്‍റെ കണ്ണിന്‍റെ ജീവനെടുത്തു..."-ദൈവം പറഞ്ഞു കാണും!

    സാബുച്ചേട്ടാ,എനിക്ക് വളരെ വളരെ ഇഷ്ടമായി.

    ReplyDelete
  4. കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ ലോകം; പിന്നെ ദൈവം എങ്ങനെ കണ്ണടക്കാതിരിക്കും,

    ReplyDelete
  5. :)
    പെരുന്നാള്‍ ആശംസകള്‍..

    ReplyDelete
  6. നന്നാ‍യിട്ടുണ്ട്
    ആശംസകള്‍

    ReplyDelete