Saturday, 19 February 2011

ദൈവത്തിന്റെ സ്വന്തം മരുഭൂമിhttp://www.mathrubhumi.com/story.php?id=159875

 എനിക്കൊന്നും പറയാനില്ല.
വിദേശത്ത്‌ താമസിക്കുന്നതു കൊണ്ട്‌ ഇതൊക്കെ ഇപ്പോൾ എനിക്ക്‌ അത്ഭുത വാർത്തകളാണ്‌. അതു കൊണ്ട്‌ പോസ്റ്റ്‌ ചെയ്യുന്നുവെന്നേയുള്ളൂ. മറ്റൊരു കൗതുക വാർത്ത.

അല്ലെങ്കിൽ തന്നെ ഇതു 'വെറും' കുടിവെള്ള പ്രശനമല്ലേ?
പെണ്ണു കേസ്‌ ഒന്നുമല്ലല്ലോ..വർഷങ്ങൾ കുറെ ആയതു കൊണ്ട്‌ വാർത്താ പ്രാധാന്യവും ഉണ്ടാവണമെന്നില്ല.

നമുക്ക്‌ സ്വാതന്ത്ര്യം കിട്ടിയെന്ന് പണ്ടു പുസ്തകത്തിൽ വായിച്ചിരുന്നു..കിട്ടിയെന്നു ഉറപ്പുള്ളവർ ഒന്നു കൈ പൊക്കിയാൽ നന്നായിരിക്കും..ഒന്നിനുമല്ല.. ചുമ്മ കാണാനാ..

ഇനി ആർക്കെങ്കിലും എന്തെങ്കിലും തോന്നിയാൽ ദയവായി നിയമം കൈയിലെടുക്കരുത്‌.. കാരണം അതെടുത്താൽ പൊങ്ങാത്തതാണ്‌. പണവും അധികാരവും ഉണ്ടെങ്കിൽ മാത്രമെ ആ മാതിരി 'അനാവശ്യ' കാര്യത്തിനു പോകാവൂ.

രക്തം തിളച്ചാൽ, പച്ചവെള്ളം കുടിച്ചാൽ മതി..ക്ഷമിക്കുക.. അതിനു പച്ചവെള്ളം എവിടെ? പകരം കോള യുണ്ടല്ലോ! കോള കുടിച്ച്‌ ശരീരം ഇല്ലാതാക്കാൻ മനസ്സുണ്ടെങ്കിൽ മാത്രം കുടിച്ചാൽ മതി.

കോളയാണോ, കുടിവെള്ളമാണോ വലുത്‌?
ഒരു കുപ്പി കോള ഉണ്ടാക്കാൻ എത്ര കുപ്പി ശുദ്ധ ജലം വേണം?
ഇനി കുടിച്ചാൽ എന്താണ്‌ ഗുണം?
എന്താണ്‌ ദോഷം?
ഈ കുന്തം ഉണ്ടാക്കിയെടുക്കാൻ ചിലവെത്രെ?
വാങ്ങി കുടിക്കുവാൻ ചിലവെത്ര?

സഹോദരന്മാരെ, സഹോദരിമാരെ, ഇതൊക്കെ ആർക്കറിയാം? എന്തിനറിയണം അല്ലേ?

(ഒരു മഴു എറിഞ്ഞു എന്ന ഒരു കുറ്റം മാത്രമേ പരശുരാമൻ ചെയ്തുള്ളൂ..)

പക്ഷെ നമ്മൾ അങ്ങനെ ഇതൊന്നും കുറ്റം പറയാൻ പാടില്ല.
ഇതിനൊക്കെ ഒരു നല്ല വശമുണ്ട്‌.
അതെന്തെന്നല്ലേ?
കുറച്ച്‌ നാൾ കൂടി കഴിയുമ്പോൾ, കേരളം ഒരു മരുഭൂമിയാകും. അപ്പോൾ അവിടെ കുറച്ച്‌ ഒട്ടകത്തിനേയും കൂടി കൊണ്ടു വന്നു സായിപ്പന്മാർക്ക്‌ സവാരി നടത്താം. ടൂറിസം വളരും. തൊഴില്ലാത്ത നമ്മുടെ യുവജനങ്ങൾക്ക്‌ ഒരു തൊഴിലുമാകും.
അതിനു ആദ്യം വേണ്ടത്‌ മരുഭൂമിയല്ലേ? അതിനല്ലേ പാവം കോളക്കാർ ഇങ്ങനെ രാവും പകലും കിടന്നു കഷ്ടപ്പെട്ട്‌ ഊറ്റുന്നത്‌?.
അവരെ കുറ്റം പറയുന്നത്‌ കഷ്ടമല്ലേ? ..നിങ്ങൾ തന്നെ പറയൂ..

ആഹാ എന്തു നല്ല കാലമാണ്‌ വരാൻ പോകുന്നത്‌! മരുഭൂമി, ഒട്ടകം, ടൂറിസം, അവർക്കു കുടിക്കാൻ കോള..
ദൈവത്തിന്റെ സ്വന്തം നാട്‌..ക്ഷമീ..ദൈവത്തിന്റെ സ്വന്തം മരുഭൂമി..
പരസ്യ വാചകം മാറ്റി യെഴുതാൻ സമയമായി..

Post a Comment

12 comments:

 1. ഇങ്ങനെ സങ്കുചിതമായി കേരളത്തിന്റെ കാര്യം മാത്രം ചിന്തിക്കാതിരിക്കൂ.
  കേരളം മാത്രം ഇങ്ങനെയാകുകയോ,
  ലോകത്തിനു മുഴുവന്‍ നല്ല കാലമല്ലേ വരാന്‍ പോകുന്നത്...
  എല്ലായിടവും മരുഭൂമിയാകട്ടെ...
  ടൂറിസം വളരട്ടെ...

  ReplyDelete
 2. പണ്ടേ അവര്‍ Pepsiക്ക് ഒപ്പമാ.അവര്‍ എതിര്‍ത്തത് Coca Colaയെ മാത്രമാ
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 3. പണം , പണം, പണം....ഏതു വിധേനയും പണം ....അതു മാത്രമാണിന്ന് നമ്മുടെ ലക്ഷ്യം!!!

  ReplyDelete
 4. nalla chinthakal panku vachathu nannayi..... aashamsakal.......

  ReplyDelete
 5. മരുഭൂമിയായിട്ട് വേണം പെട്രോള്‍ എടുക്കുന്ന നമ്മുടെ നാട്ടില്‍ ഒരു ജോലി കിട്ടുമോ എന്നറിയാന്‍....

  ReplyDelete
 6. ദൈവത്തിന്റെ സ്വന്തം മരുഭൂമികൾക്കായി ഇനി കാത്തിരിക്കാം അല്ലേ ഭായ്.

  ReplyDelete
 7. മരുഭൂമികള്‍ നമുക്കായി നാം തന്നെ തീര്‍ക്കുന്നു.

  ReplyDelete
 8. രണ്ടു കയ്യും പൊക്കി പറയാം സ്വാത്രന്ത്ര്യം
  കിട്ടി എന്ന്...സ്വാതന്ത്ര്യം രാജ്യത്തിനും അത് വാങ്ങി
  വേണ്ടുവോളം ജനത്തിനും നല്‍കുന്നു..പ്രബുദ്ധരായ
  നായകന്മാര്‍..അവര്‍ക്ക് സ്വാതന്ത്ര്യം കൂടിപോയി എന്ന് മാത്രം. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം..നമുക്കോ? എല്ലാം അനുഭവികാനുള്ള സ്വാതന്ത്ര്യം..നന്നാക്കാന്‍ ആര്‍കും ആവില്ല സാബു...എഴുത്തിനും ചിന്തക്കും
  അഭിനന്ദനം ....

  ReplyDelete
 9. അതു വെറും പരസ്യ വാചകമല്ലേ. സായിപ്പന്‍മാരെ പേടിപ്പിക്കാന്‍ ഏതോ കോപ്പിറൈറ്റര്‍ പറ്റിച്ച പണി. എന്തെങ്കിലും ചെയ്യുക എന്നതു പോലെ പ്രധാനമാണ് ചെയ്യണമെന്ന് ആലോചിക്കുന്നതും. നല്ലതു വരട്ടെ.

  ReplyDelete
 10. >>"ഇനി ആർക്കെങ്കിലും എന്തെങ്കിലും തോന്നിയാൽ ദയവായി നിയമം കൈയിലെടുക്കരുത്‌.. കാരണം അതെടുത്താൽ പൊങ്ങാത്തതാണ്‌. പണവും അധികാരവും ഉണ്ടെങ്കിൽ മാത്രമെ ആ മാതിരി 'അനാവശ്യ' കാര്യത്തിനു പോകാവൂ."

  സാബു, അതെനിക്കിഷ്ടപ്പെട്ടു....

  അരിവാള്‍ പിടിച്ചു കൈക്ക് തഴക്കം വന്നവര്‍ എടുക്കുന്നത് കണ്ടിട്ട് , വെറും 'കയ്യോടെ' നടക്കുന്ന വേറൊരാള്‍ ഈയിടെ എന്തൊക്കെയോ എടുക്കാന്‍ ശ്രമിച്ചു എന്നും അതു തലയില്‍ വീണു എന്നും, ഒപ്പമുള്ളവര്‍ വരെ സഹായിക്കാത്തതിനാല്‍ പൊക്കി മാറ്റാനാവാതെ ബുദ്ധിമുട്ടുകയാണ് എന്നുമൊക്കെ എവിടെയോ വായിച്ചത് പോലെ.

  പിന്നെ കോള, അതിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് :)


  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete