Please use Firefox Browser for a good reading experience

Wednesday 16 March 2011

ഞാനൊരു പ്രവാസിയല്ല..

ഇവിടെ മഴയിൽ ഞാൻ നനയാറില്ല.
ചെളിവെള്ളത്തിൽ കുട്ടികൾ കളിക്കുന്നുമില്ല.
കാറ്റിലരയാലിലകൾ കലപില കൂട്ടുന്നില്ല,
അമ്പല മണികൾ മുഴങ്ങാറില്ല,
അമ്പലക്കാളയെ കാണുന്നുമില്ല,
അരളിപ്പൂക്കൾ വിരിയാറുമില്ല.
അത്തപ്പൂപറിക്കാനാരും പോകുന്നില്ല,
ഓണത്തുമ്പികളെ കാണുന്നുമില്ല.
പൂവിളികൾ കേൾക്കുന്നില്ല.
പൂമ്പാറ്റകളെ കാണുന്നുമില്ല.
കണിക്കൊന്ന വിരിയാറില്ല,
കൈനീട്ടം കിട്ടുന്നുമില്ല,
വയൽ വരമ്പിൽ നടക്കുന്നില്ല,
വഞ്ചിയിലെവിടെയും പോകുന്നുമില്ല
ആമ്പലുകൾ പൊട്ടിക്കുന്നില്ല,
പരൽമീനുകളെ കാണുന്നുമില്ല,
കാച്ചെണ്ണ മണക്കുന്നില്ല,
കാവിലൊട്ടു പോകാറുമില്ല.
തിറയൊന്നും കാണുന്നില്ല,
തകിലൊട്ടു കേൾക്കുന്നുമില്ല.
നാലുമണി പൂക്കൾ വിരിയുന്നുമില്ല,
നാലും കൂട്ടി മുറുക്കുന്നുമില്ല.
സന്ധ്യനാമം കേൾക്കാറില്ല,
ശരണം വിളികളുയരുന്നുമില്ല.

മാവിലകൾ പൊഴിയുന്നില്ല,
മാമ്പൂക്കൾ വിരിയുന്നുമില്ല.
ഇളനീരൊരുതുള്ളി കുടിക്കുന്നില്ല,
ഇഞ്ചിമിഠായി ഞാൻ രുചിക്കുന്നുമില്ല.
കരിമ്പിൻത്തണ്ട്‌ കാണുന്നില്ല,
കരിപ്പട്ടിക്കാപ്പി കുടിക്കുന്നുമില്ല.

മേൽക്കൂരയിലെ പ്രാവിന്റെ കുറുകലുകളും,
കാക്കളുടെ കാ കാ വിളികളും,
തവളകളുടെ കരച്ചിലുകളും,
ചീവീടുകളുടെ കൂർത്ത ശബ്ദങ്ങളും..
ഒന്നും ഞാനിവിടെ കേൾക്കുന്നില്ല.

കടപ്പുറത്തിരുന്ന് കപ്പലണ്ടി കൊറിക്കുന്നില്ല,
കടലിന്റെ മക്കളെ കാണുന്നുമില്ല.

പാദങ്ങളിൽ കളിമണ്ണ്‌ പുരളുകയോ,
ചുവന്ന ചരലുകളുടെ തണുപ്പറിയുകയോ,
തൊട്ടാവാടികൾ കൈ കൂപ്പുന്നതോ,
ചേമ്പിലകൾ മഴമുത്തുകൾ താലം പിടിക്കുന്നതോ..
ഒന്നുമൊന്നും..
ഞാനറിയുന്നില്ല..കാണുന്നുമില്ല.

സായാഹ്നത്തിലെ കൂട്ടച്ചിരികളും,
തെരുവോരത്തെ ചായ പീടികകളും..
ഞാൻ കേൾക്കുന്നുമില്ല, കാണുന്നുമില്ല..

മുഖങ്ങൾ ഞാൻ കാണുന്നില്ല,
ശബ്ദങ്ങൾ ഞാൻ കേൾക്കുന്നുമില്ല..
അമ്മയുടെ സ്നേഹസ്പർശം ഞാനറിയുന്നില്ല,
അച്ഛന്റെ സ്നേഹശബ്ദം ഞാൻ കേൾക്കുന്നുമില്ല.

എങ്കിലും ഞാനെല്ലാമറിയുന്നു,
കേൾക്കുകയും, കാണുകയും ചെയ്യുന്നു..
ഞാനൊരു പ്രവാസിയല്ലെന്നുറക്കെ പറയുകയും ചെയ്യുന്നു..

Post a Comment

34 comments:

  1. സംഭവം നന്നായി,പക്ഷെ ..ചുവന്ന ഐസ്മിഠായി കഴിക്കുന്നുമില്ല...ഈ ഒരു വരി മാത്രം ഒരു കല്ലു കടി പോലെ തോന്നി!

    ReplyDelete
  2. പ്രവാസിയുടെ ഓർമ്മകൾ നന്നായിരീക്കുന്നു.

    ReplyDelete
  3. വരികള്‍ വായിച്ചു തീര്‍ന്നപ്പോള്‍ എന്തോ കണ്ണ് നിറഞ്ഞു ....

    പിന്നെ ഇതില്‍ കരിപ്പട്ടി ക്കാപ്പി ,അത് ഞാന്‍ ജീവിതത്തില്‍ ആദ്യമായി കുടിച്ചത് അമേരിക്കയില്‍ വന്നപ്പോള്‍ ആണ് ,കഴിഞ്ഞ മാസം ഒരു നല്ല പനി വന്നു .അപ്പോള്‍ സ്നേഹപൂര്‍വ്വം കിട്ടിയ ഒരു സമ്മാനം .എന്റെമ്മോ അത് ഇനി കുടിക്കില്ല ....

    ReplyDelete
  4. കൊള്ളാം..പക്ഷേ, ഇവിടെ കേരളത്തിലും :

    കാറ്റിലരയാലിലകൾ കലപില കൂട്ടുന്നില്ല,,
    അരളിപ്പൂക്കൾ വിരിയാറുമില്ല.
    അത്തപ്പൂപറിക്കാനാരും പോകുന്നില്ല,
    ഓണത്തുമ്പികളെ കാണുന്നുമില്ല.
    പൂവിളികൾ കേൾക്കുന്നില്ല.
    പൂമ്പാറ്റകളെ കാണുന്നുമില്ല.

    ReplyDelete
  5. ഇപ്പോൾ ഞാനും ഇതൊക്കെ കാണുന്നു.
    പ്രവാസി ആകുമ്പോൾ മാത്രമേ ഇതൊക്കെ കാണാൻ കഴിയൂ.

    ReplyDelete
  6. ഞാനും പ്രവാസിയല്ല.

    ReplyDelete
  7. ഞാനും ഒരു പ്രവാസിയല്ല.. :)

    ReplyDelete
  8. നന്നായിരീക്കുന്നു.

    ReplyDelete
  9. കൊള്ളാം.. ആശംസകള്‍

    ReplyDelete
  10. ആശംസകള്‍ സാബു ഭായ് ... പ്രവാസി നന്നിയിരിക്കുന്നു

    ReplyDelete
  11. ഇങ്ങനെയാണെങ്കില്‍ ഞാനും ഒരു പ്രവാസിയല്ല

    ReplyDelete
  12. നാട്ടില്‍ പോവാന്‍ കൊതിപ്പിക്കുന്ന കവിത... ആശംസകള്‍...

    ReplyDelete
  13. കാവ്യഭംഗി ചോര്‍ന്നു പോയോ സാബു? അല്പം കൂടെ മിനുക്കാമായിരുന്നില്ലേ...?

    ReplyDelete
  14. ഇപ്പൊ ഇതില്‍ പലതും നാട്ടില്‍ നിന്നും അപ്രത്യക്ഷമായി ഒപ്പം പ്രവാസികള്‍ അനുഭവിക്കുകയും ചെയ്യുന്നു.

    ReplyDelete
  15. ഞാനും ഒരു പ്രവാസിയല്ല :)
    nalla kavitha..

    ReplyDelete
  16. അതെ ഇതൊന്നും ഞാന്‍ ഇപ്പൊ അനുഭവിക്കുന്നില്ല.
    കാരണം ഞാന്‍ ഒരു പ്രവാസി അല്ല.സിയയെപ്പോലെ
    അത് അല്പമെങ്കിലും രുചിക്കാന്‍ ഇപ്പൊ പ്രവാസി ആകുന്നതാ
    നല്ലത്.

    പ്രവാസത്തിന്റെ അന്തസത്ത ചോരാതെ വ്യക്തം ആയി
    പറഞ്ഞിരിക്കുന്നു.ഈ കവിതയില്‍.കാവ്യ ഭംഗി എനിക്ക്
    അറിയില്ല.പക്ഷെ നമ്മുടെ നാടിന്റെ മാറുന്ന മുഖവും
    നഷ്ടം കൈമുതല്‍ ആയി ശേഷിക്കുന്ന ഓര്‍മകളും
    തീവ്രം ആയി അനുഭവിച്ചു...

    ReplyDelete
  17. അത് നുണ..കരിപ്പട്ടിക്കാപ്പി മിശ്രിതം പാക്കറ്റിൽ ലഭ്യമാണ്‌.

    ആഘോഷങ്ങൾ എല്ലാം തന്നെ നാട്ടിലേക്കാൾ ഭംഗിയായി പ്രവാസഭൂമിയിൽ തന്നെയാണ്‌ കൊണ്ടാറാട് പതിവ്.മതമൈത്രിയുടെ ഒട്ടേരെ ഉദാഹരണങ്ങളും നമുക്കവിടെ കാണാനാകും.

    ReplyDelete
  18. നല്ലതല്ലാതായതുമില്ല.!

    ReplyDelete
  19. നന്നായിട്ടുണ്ട്.

    ReplyDelete
  20. ഞാനൊരു പ്രവാസിയാകുന്നു. എന്റെ ദേശം ഇവിടെയല്ല, എന്റെ ദേശം എവിടെയുമല്ല. ഞാന്‍ സ്വന്തദേശത്തേ നോക്കി പോയ്ക്കൊണ്ടിരിക്കുന്നു.

    ReplyDelete
  21. varikal ithirikoodi minukkamairunnu. ithiri speed kootippoyonnu samzayam.

    nattilirunnu pravaasiyavunnu chilar
    pravaasikalai naattukaraavunnu chilar....

    ReplyDelete
  22. ആഗ്രഹിക്കാതെ ഞാനും ഒരു പ്രവാസിയായി.

    ReplyDelete
  23. എങ്കിലും ഞാനെല്ലാമറിയുന്നു,
    കേൾക്കുകയും, കാണുകയും ചെയ്യുന്നു..

    ReplyDelete
  24. പ്രവാസ ദു:ഖം...അനുഭവിക്കാൻ ഇപ്പോൾ പ്രവാസിയാകണമെന്നില്ല..നാട്ടിലും ഒരേന്ന് അന്ന്യയമായ് കൊണ്ടിരിക്കുന്നു..

    പ്രവാസ ദു:ഖത്തിൽ പങ്ക്ചേരുന്നു
    അങ്ങോട്ടും വന്നേളൂട്ടോ..!!!

    ReplyDelete
  25. ഒരിക്കൽ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, പ്രവാസം വേദനയാണെന്ന്... ഈ വരികളിലറിയാം അതെന്തുകൊണ്ടാണ് വേദനയാകുന്നതെന്നും.. ഉള്ളു തൊട്ടു.

    ReplyDelete
  26. എവിടെയും ഓര്‍മ്മകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

    ReplyDelete
  27. "അമ്മയുടെ സ്നേഹസ്പർശം ഞാനറിയുന്നില്ല"

    മറ്റെല്ലാം പോട്ടേന്ന് വെക്കാം..ഇത് വല്ലാത്ത നഷ്ടം തന്നെയാണ്.

    ReplyDelete
  28. പറയുവാന്‍ ഒന്നുമില്ല.
    കാരണം ഞാന്‍ അതിന് അഞ്ജനാണു.

    ReplyDelete
  29. ഇതുവായിച്ചപ്പോള്‍ ജീവിതം വരണ്ടത് പോലെ തോന്നി...ഇതൊന്നും ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം...? അനുഭവിക്കുന്നവര്‍ക്കെ ആ വേദന അറിയുകയുള്ളൂ..

    ReplyDelete
  30. ഞാനുമൊരു പ്രവാസി
    പ്രവാസത്തിനുമേല്‍ പ്രയാസി!
    എങ്കിലും ............

    ഇവിടെ,
    രാഷ്ട്രീയക്കാരന്റെ ബഹളമില്ല
    പിരിവുകാരന്റെ ശല്യമില്ല
    ഹോണടിയുടെ ശബ്ദമില്ല
    കള്ളന്മാരെ പേടി വേണ്ട
    പോലീസുകാരന്റെ തെറിയില്ല
    പൂവാലശല്യം ഭയക്കേണ്ടതില്ല
    ബന്ദിന്റെ ചിന്ത വേണ്ട
    പന്തം കൊളുത്തിപടയില്ല
    യാചകരുടെ ജാഥയില്ല.
    .............

    ReplyDelete