Please use Firefox Browser for a good reading experience

Thursday 17 March 2011

സ്വപ്നലോകത്തുള്ളവർ


നിദ്രയിലേക്കുള്ള വാതിലുകൾ അദൃശ്യമാണ്‌.
ഒരു പക്ഷെ വാതിലുകളില്ലായിരിക്കാം..
എങ്കിലുമോരോ ദിവസവും,
ഓരോ വാതിലിലൂടെയാണ്‌ ഞാൻ പ്രവേശിക്കുക.
ചിലപ്പോളവിടെ സ്വപ്നങ്ങളെന്നെ കാത്തിരിക്കുന്നുണ്ടാകും.
സ്വപ്നങ്ങൾക്ക്‌ ചിറകുകളുണ്ട്‌!
കണ്ണാടി പോലുള്ള ചിറകുകൾ!
ഞാനാ ചിറകുകളിൽ കയറിയിരിക്കും.
ആരും പറഞ്ഞു തന്നിരുന്നില്ലത്‌.
എങ്കിലും ഞാനറിഞ്ഞിരുന്നു എല്ലാം!
വളരെ മുൻപെ..
ഇരുട്ടിൽ നിന്നും പുറത്ത്‌ വരും മുൻപെ!

നിറമുള്ള ലോകത്തേക്കാണവ പറന്നു പോകുക
അവിടെ ഞാൻ മുൻപേ പോയവരെ കണ്ടിട്ടുണ്ട്‌!
അവരെന്നോട്‌ സംസാരിക്കുകയും ചെയ്തിട്ടുണ്ട്‌!
അപ്പോൾ മാത്രം ഞാനാ സത്യമറിഞ്ഞു,
മുൻപെ പോയവരെല്ലാം എവിടെ എന്ന സത്യം.!
അവരെല്ലാം സ്വപ്നലോകത്താണെന്നും,
അവരൊരിക്കലും നമ്മെ തേടി വരില്ലെന്നും!
പക്ഷെ അവർ നമ്മെ അവരുടെയടുക്കലെത്തിക്കും
കണ്ണാടി ചിറകുള്ള സ്വപ്നങ്ങൾ അയച്ചു തരും,
നമ്മുക്ക്‌ അവരുടെയടുക്കലേക്ക്‌ യാത്രയാകുവാൻ.

അവരൊരിക്കലെന്നോട്‌ പറഞ്ഞു,
"ചിലപ്പോൾ മടക്കയാത്രയിൽ,
വാതിലുകൾ കാണാതെ നീ കുടുങ്ങി പോകും..
അപ്പോൾ നീയും സ്വപ്നലോകത്തേക്ക്‌ വരും!
ഉണരാത്ത നിനക്കു ചുറ്റുമിരുന്ന് ചിലർ കരയുകയും ചെയ്യും.."

എനിക്കായവർ കാത്തിരിക്കുന്നു..
കണ്ണാടി ചിറകുള്ള സ്വപ്നങ്ങൾ അയച്ചു തരുന്നവർ.
എന്റേതു മാത്രമായ സ്വപ്നലോകത്തുള്ളവർ..

15,506

Post a Comment

10 comments:

  1. നല്ല സ്വപ്നങ്ങള്‍ കാണാനും വേണം ഒരു യോഗം.

    ReplyDelete
  2. സ്വപ്നലോകത്തെ ബാലഭാസ്കരന്മാര്‍

    ReplyDelete
  3. അപ്പോള്‍ നീയും സ്വപ്നലോകത്തേക്ക് വരും,ഉണരാത്ത നിനക്ക് ചുറ്റുമിരുന്നു ചിലര്‍ കരയുകയും ചെയ്യും. കൊള്ളാം,ഗവിത നന്നായിട്ടുണ്ട്.ആശംസകള്‍.

    ReplyDelete
  4. നന്നായിട്ടുണ്ട്
    വെൽഡൺ

    ReplyDelete
  5. പിന്നെ അവരും കാത്തിരിക്കുന്നു.
    സ്വപ്നത്തിന്റെ തേരില്‍ ഏറി നമ്മുടെ
    വരവും കാത്തു. നല്ല കവിത...

    ReplyDelete
  6. മനോഹരമായ സങ്കല്‍പ്പം...

    ReplyDelete
  7. നിറമുള്ള ലോകത്തേക്കാണവ പറന്നു പോകുക
    അവിടെ ഞാൻ മുൻപേ പോയവരെ കണ്ടിട്ടുണ്ട്‌!
    അവരെന്നോട്‌ സംസാരിക്കുകയും ചെയ്തിട്ടുണ്ട്‌!
    സ്വപ്നത്തില്‍ എങ്കിലും നമുക്കതിനു കഴിയട്ടെ.

    ReplyDelete
  8. എനിക്കായവർ കാത്തിരിക്കുന്നു..
    കണ്ണാടി ചിറകുള്ള സ്വപ്നങ്ങൾ അയച്ചു തരുന്നവർ.
    എന്റേതു മാത്രമായ സ്വപ്നലോകത്തുള്ളവർ..

    ReplyDelete