Please use Firefox Browser for a good reading experience

Monday 4 July 2011

മകനോട്‌..

ഉദരത്തിനുള്ളിൽ നീ കാലിട്ടടിച്ചപ്പോൾ,
ഉയിരാകെയമൃതം നിറഞ്ഞു നിന്നു.

രുധിരം ഞാൻ പാലായി നിറച്ചുവെൻ മാറിൽ,
മകനെ നിൻ ചെഞ്ചിളം ചുണ്ടിലായിറ്റുവാൻ.

ആദ്യമായ്‌ മണ്ണിൽ നീ, പിച്ച വെച്ചീടുമ്പോൾ,
ആനന്ദ സാഗരം തിരതല്ലിയുള്ളിൽ.

മുറുകെ പിടിച്ചു നിൻ മൃദുലമാം പാണികൾ,
മുനയുള്ള കല്ലിൽ നീ, വീഴാതിരിക്കുവാൻ.

ഓർക്കുന്നു പുസ്തക സഞ്ചി നിൻ തോളിൽ-
വെച്ചാഹ്ലാദ ചിത്തനായി പോകുന്ന ചിത്രം!

തങ്കത്തിൻ വളയിട്ട കൈകളെ ചേർത്തു നീ,
കടലുകൾക്കപ്പുറം യാത്രയായൊരുനാൾ..

അറിയുന്നുവോ നിൻ, അമ്മയിന്നിവിടെ,
നിനക്കായി നിത്യവും ജപിക്കുന്ന കാര്യം?

മറന്നുവോ നീ നിന്റെ അമ്മതൻ ഹൃദയം,
നിനക്കായി മാത്രം, മിടിക്കുന്ന കാര്യം?

തനിയെ ഞാനിവിടെയിരിക്കുന്നുവിപ്പോൾ,
മകനെ നിൻ മുഖമൊന്നു, കാണുവാൻ മാത്രം.

നിനക്കായി നൽകുവാൻ ഇനിയെന്റെ കൈയ്യിൽ,
ചുളിവാർന്ന ചുണ്ടിലെ, ചുംബനം മാത്രം..

19,942

Post a Comment

41 comments:

  1. ഹൃദ്യം.... ഈ കവിത... രുധിരം പാലായി ചെഞ്ചുണ്ട്ല് നൽകി വളർത്തിയ അമ്മ അവൻ(അവൾ) വളരുന്നത് കൌതുകത്തോടെ നോക്കിയിരുന്നൂ... അവൻ വളർന്നൂ... അമ്മയെക്കാൾ വലുതായി... തന്റെ സാമ്രാജ്യം കെട്ടിപ്പിടിക്കുവാൻ അവൻ വിദേശത്ത് കടന്നൂ... അവൻ അമ്മയെ മറന്നൂ..പക്ഷേ പെറ്റമ്മക്ക് അവനെ മറക്കാൻ കഴിയുമ്മോ? “ പൈതലെ വേറിട്ട് പോയ പശുവിന്നുള്ളാധി പറഞ്ഞറിയിക്കുവതെങ്ങിനേ...” (രാമായണം) ആ അമ്മ കാത്തിരിക്കുന്നൂ..ചുശ്ലിവാർന്ന ചുണ്ടീലെ ചുംബനവും സൂക്ഷിച്ച് വച്ച്... നന്നായി...കുഞ്ഞെ ഈ കവിത.. വയോജന മന്ദിരങ്ങളിൽ മാതാപിതാക്കളെ കൊണ്ട് ‘കളയുന്ന‘ പുതിയ തലമുറ ഈ കവിതകൾ വായിക്കുമോ..ആവോ...?

    ReplyDelete
  2. ലാളിത്യം ആര്ന്ന ഇമ്പം
    ഊറുന്ന വരികള്‍..
    ആശംസകള്‍ സാബു

    ReplyDelete
  3. മനോഹരമായ വരികള്‍ തികച്ചു ഒരു അമ്മയുടെ സ്നേഹ നിര്‍ഭരമായ മൊഴികള്‍

    ReplyDelete
  4. പുരാതനവും അത്രമേല്‍ പുതുമയുള്ളതുമായ ആശയം.
    താളം പോകാതെനോക്കാമായിരുന്നു.
    "മുറുകെപ്പിടിച്ചു ഞാന്‍ നിന്‍ മൃദുപാണികള്‍
    മുനയുള്ള കല്ലില്‍ നീ വീഴാതിരിക്കാന്‍"
    ഈ വരികള്‍ എനിക്കിഷ്ടമായി. ഒപ്പം "നീ" എന്ന്‌ ചേര്‍ത്തില്ലായിരുന്നെങ്കില്‍ താളം കൃത്യമാകുമയിരുന്നു എന്നു തോന്നി.
    മൊത്തത്തില്‍ കവിത നന്നായിതോന്നിയില്ല.

    ReplyDelete
  5. കൊല്ളാം. നല്ല കവിത. ചന്തു നായര്‍ വിശദീകരണം കൊടുത്തിട്ടുണ്ടല്ലോ..

    ReplyDelete
  6. ഹൃദയ സ്പര്‍ശിയായ ഈ വരികള്‍ക്ക്
    എന്‍റെ ഹൃദയത്തിന്റെ ഭാഷയില്‍
    ആശംസകള്‍.

    ReplyDelete
  7. ഉദരത്തില്‍ നിന്നം ഉയരത്തിലേക്ക് പറന്നവന്‍
    അമ്മയെ മാത്രം മറന്നു പോയി..
    ശേഷിപ്പൂ ഇന്നെനിക്കു നല്‍കുവാന്‍
    നിനക്കായുള്ലോരീ പ്രാര്‍ഥനകള്‍ മാത്രം :)

    ReplyDelete
  8. ഈ വരികളില്‍ എവിടെയാണ് കവിതയുള്ളത് ? ഉള്ളില്‍ തട്ടുന്ന ഒരു വരിയെന്കുളും ?പുതുമയുള്ള ഒരു ബിംബം എങ്കിലും ?
    "രുധിരം ഞാന്‍ പാലായി നിറച്ചുവെന്‍ മാറില്‍
    മകനെ നിന്‍ ചെന്ചിളം ചുണ്ടിലായ്‌ ചുണ്ടിലായിറ്റുവാന്‍"
    ഈ വരികള്‍ വായിച്ചാല്‍ തോന്നും അമ്മ പുറത്തു നിന്ന് പാല്‍ വാങ്ങി മകന് കൊടുക്കാന്‍ വേണ്ടി ബോധപൂര്‍വം നിറച്ചു വയ്ക്കുകയാണെന്ന് തോന്നും .അതല്ല കാവ്യ ഭംഗി ആണെങ്കില്‍ അമ്മ മകന് കൊടുത്ത പാലിന്റെ കണക്ക് പറയുക യാണ് അല്ലെ കവീ ? പിഞ്ച് + ഇളം =പിഞ്ചിളം എന്നാല്‍ എന്താണീ ചെഞ്ചിളം ? അതെങ്ങനെ ഉണ്ടായതാണ് ? ഒന്ന് വിശദീകരിക്കാമോ ? താന്കള്‍ മറ്റു ബ്ലോഗുകളില്‍ ചെയ്യുന്ന കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ,,അത് കൊണ്ടാണ് ഇത്രയും ..ഞാന്‍ കവിത എഴുതാറില്ല ..ഇത് ബേക്കറി പലഹാരം പോലെ തോന്നി :)

    ReplyDelete
  9. ..അമ്മയല്ലാതൊരു ദൈവമുണ്ടോ....!
    ആ ത്യപ്പാദങ്ങളില്‍ സാഷ്ട്ടാംഗ പ്രണാമം..!!

    ‘തനിയെ ഞാനിവിടെ ഇരിക്കുന്നുയിപ്പോള്‍....’-ഇവിടെ ഒരു ഭംഗിക്കുറവില്ലാതില്ല..! ‘യി’ പ്രശ്നക്കാരനെന്നു തോന്നുന്നില്ലേ..?
    എന്റെ തോന്നലാവുമോ.?

    സാബുവിന് ഒത്തിരിയാശംസകള്‍..!

    ReplyDelete
  10. നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  11. അക്ഷരങ്ങള്‍ക്ക് അമ്മയുടെ നിര്‍മലത..
    കവിത ഇഷ്ടായി..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  12. വരികയും അഭിപ്രായം എഴുതുകയും ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന, ചെയ്യാൻ പോകുന്ന എല്ലാപേർക്കും നന്ദി.

    സന്യാസി:

    :)
    വരുവാനും അഭിപ്രായം എഴുതുവാനും സമയം കണ്ടെത്തിയതിൽ ആദ്യം നന്ദി പറയുന്നു.

    അഭിപ്രായം എന്തു വേണമെങ്കിലും എഴുതി കൊള്ളൂ! ഒരു പ്രശ്നവുമില്ല :)
    നല്ലതെന്നു തോന്നിയാൽ നല്ലതെന്ന് പറയുക. അല്ലെങ്കിൽ അല്ലെന്നു പറയുക.

    ഒരു അവകാശത്തിനും ഞാനില്ല. എഴുതിയതു നല്ലതെന്നോ, ചീത്തയെന്നോ എഴുതിയ ആൾ തന്നെ അഭിപ്രായപ്പെടുന്നതിൽ ഒരു അർത്ഥവുമില്ല :)

    ഇതു വളരെ പെട്ടെന്ന് എഴുതിയതാണ്‌. ഒരു സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനു പോയപ്പോൾ, പുള്ളി ഒരു കവിത എഴുതാമോ എന്നു ചോദിച്ചു. 'അമ്മയെക്കുറിച്ച്‌' എന്നൊരു വിഷയവും തന്നു. അപ്പോൾ അവിടെ വെച്ച്‌ എഴുതിയതാണ്‌. സ്വാഭാവികമായും, തെറ്റുകൾ ധാരാളമുണ്ടാകും.

    ഇനിയും വരിക. ഒരിക്കൽ കൂടി നന്ദി.

    ReplyDelete
  13. താങ്കള്‍ വളരെ കണിശക്കാരനായ ഒരു കവി കം എഴുത്തുകാരന്‍ ആണെന്നാണ്‌ തോന്നിയിട്ടുള്ളത് ..അത്തരം നിരവധി അഭിപ്രായങ്ങള്‍ താങ്കളുടെതായി കാണാന്‍ ഇടവന്നിട്ടുണ്ട് ..താങ്കള്‍ പറഞ്ഞു ഇതെഴുതിയത് വളരെ പെട്ടെന്ന് ആയതു കൊണ്ട് തെറ്റുകള്‍ വരാമെന്ന് .സമ്മതിച്ചു ..എന്നാല്‍ ലക്ഷണമൊത്ത രചനകള്‍ മാത്രം വരുന്ന ഈ ബ്ലോഗില്‍ തെറ്റുള്ള ഈ സാധനം കവിത എന്ന ലേബലില്‍ അതെ വേഗത്തില്‍ പബ്ലിഷ് ചെയ്തത് ആര് നിര്‍ബന്ധിചിട്ടാണ് ? ഇതേ തെറ്റുകള്‍ തന്നെയല്ലേ സഹ ബ്ലോഗര്‍മാരുടെ രചനകളിലും സംഭവിച്ചിരിക്കാന്‍ സാധ്യത ? അല്ല ചോദിച്ചു പോയതാണ് ..:)

    ReplyDelete
  14. കവിത വായിച്ചു. വര്‍ത്തമാന കാലത്തെ അവസ്ഥയില്‍ കണ്ണും നിറഞ്ഞു. ചന്ദു നായരുടെ അഭിപ്രായത്തിന്റെ ചുവടെ എന്റെയും ഒരു കയ്യൊപ്പ്..

    ReplyDelete
  15. nannayitundu. makkal akaleyavumpozhulla neeral bhayankaramanu..

    ReplyDelete
  16. ..നല്ല ആശയം ,വാക്കുകള്‍ക്കു കുറേക്കൂടി മനോഹാരിത നല്‍കാമായിരുന്നു ....

    ReplyDelete
  17. ഇതിലെ വരികള്‍ക്ക് ഒരമ്മയുടെ രൂപവും അമ്മയുടെ ലാളനയും ഉണ്ട്
    ഓര്‍ക്കുന്നു പുസ്ത സഞ്ചി നിന്‍ തോളില്‍ വെച്ച് ആഹ്ലാദ ചിതനായ പോകുന്ന ദൃശ്യം
    ഇങ്ങനെ സ്വന്തം മകള്‍ പോകല്‍ തുടങ്ങിയിട്ടുണ്ട് പക്ഷെ കാണാന്‍ എനിക്ക് കയിയുന്നില്ല വല്ലാതെ സ്വദീനിക്കുന്നു വരികള്‍

    ReplyDelete
  18. ലളിതമായി , ആകര്‍ഷകമായി വാക്ക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു. വിഷയവും വളരെ നന്നായിരിക്കുന്നു.. ആശംസകള്‍..

    ReplyDelete
  19. "Kandathu Manoharam...
    Kaanaan ullathu
    athi manoharam aakatte...." veendum yezhuthu....

    ReplyDelete
  20. മാതൃത്വത്തിന്റെ മഹത്വവും മുലപ്പാലിന്റെ മധുരവും ഊറുന്ന വരികള്‍

    ReplyDelete
  21. maathruthwam varachukaattunna rachana.

    ReplyDelete
  22. വായിച്ചു... രസമുണ്ട് ഈണത്തിൽ വായിക്കാൻ..

    ReplyDelete
  23. വരി മുറിച്ചു തോന്നിയ പോലെ എഴുതുന്ന 'കവിത'യെ തീരെ ഇഷ്ടപെടാന്‍ തോന്നാറില്ല. പക്ഷെ അപൂര്‍വമായി കണ്ണില്‍ പെടുന്ന ഇത്തരം സുന്ദരരചനകളെ പരിഗണിക്കാതെ പോകുന്നത് നീതിയുമല്ല.
    ഈ കവിത വളരെ നന്നായി പ്രിയ സബുഭായ് .
    മാതൃത്വത്തിന്റെ മഹത്വം.
    നല്ല കവിതയുടെ സൌന്ദര്യം.
    ആശംസകള്‍ .....

    ReplyDelete
  24. ആശയം കൊള്ളാം ...കാലിക പ്രസക്തം...
    മൊത്തത്തില്‍ വായനാ സുഖം ലഭിക്കാത്തത്
    വാക്കുകളുടെ തെരഞ്ഞെടുപ്പിലും ക്രമീകരണത്തിലും
    വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തതിനാലാവണം ..
    ഒരു കാര്യം ഉറപ്പു...
    മനോഹര കാവ്യ രചനക്ക്,
    വേണ്ടതൊക്കെ താങ്കളിലുണ്ട്..

    ഇനിയും ശ്രമിക്കൂ...
    ആശംസകള്‍....

    ReplyDelete
  25. കുടലെരിയുന്ന കടുത്ത വറുതിയിലും
    ഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
    നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍

    കടുത്ത രോഗപീഡയിലും ആതുരാലായത്തിന്റെ
    പടിവാതിലില്‍ കുനിഞ്ഞിരുന്നു,
    ചുമച്ചും,
    രക്തം തുപ്പിയും,
    നിനക്കുവേണ്ടി കാവലിരുന്നവള്‍.

    അവള്‍
    ഉറക്ക മൊഴിച്ചതും,
    സ്വപ്നം കണ്ടതും
    നിനക്ക് വേണ്ടി.
    പൊട്ടിക്കരഞ്ഞത്‌ നിന്റെ വേദനയില്‍.
    വേദനകള്‍ മറന്നത് നിന്റെ പുഞ്ചിരിയില്‍.

    ReplyDelete
  26. നല്ല വരികൾ. വൃദ്ധസദനത്തിലേക്ക് ഉഴിഞ്ഞ് വെച്ചിരിക്കുന്ന മാതാക്കളുടെ മക്കൾ ഇത് വായിക്കട്ടെ.

    ReplyDelete
  27. അമ്മ, അമ്മയ്ക്ക് പകരം വെയ്ക്കാൻ മറ്റാരുണ്ട്..?

    ReplyDelete
  28. അമ്മിഞ്ഞപ്പാലിനു മധുരം
    അമ്മയോളം മധുരം...
    അമ്മിഞ്ഞ തന്നെയമൃതം
    കളങ്കമില്ലാത്തൊരേയൊരന്നം
    പ്രാണന്റെ തീര്‍ത്ഥജലം..!

    കവിതക്കഭിനന്ദനം.

    ReplyDelete
  29. ഇഷ്ടമായി.അമ്മിഞ്ഞ പാലെന്താണെന്നു
    കുഞ്ഞുങ്ങള്‍ ചോദ്യമുന്നയിക്കും കാലമാണിതു്.

    ReplyDelete
  30. വളരെ ഇഷ്ടമായി

    ReplyDelete
  31. വളരെ നല്ല ആശയങ്ങൾ നിറഞ്ഞ കവിത,
    ഇഷ്ടപ്പെട്ടു.

    ReplyDelete
  32. കവിത ഇഷ്ടമായി.

    ReplyDelete
  33. ഒത്തിരി ഇഷ്ടായി...

    ReplyDelete
  34. കവിത ലളിതം, സുന്ദരം, അര്‍ത്ഥ ഗംഭീരം. കവിത മനസ്സില്‍ തട്ടി. അഭിനന്ദനങ്ങള്‍.

    ReplyDelete
  35. ഇഷ്ട്ടമായിരിക്കുന്നു. ഒത്തിരിയൊത്തിരി

    ReplyDelete
  36. കൊള്ളാം ഇഷ്ട്ടായി ട്ടോ
    നല്ല രചന തന്നെ ...
    പക്ഷെ ..കഥയും കവിതയും ബ്ലോഗും സിനിമയും മറ്റുമൊക്കെ കാണുമ്പോള്‍ മാത്രം തോന്നേണ്ട ഒരു വികാരമായി മാറിയോ ഇന്ന്
    മാത്രുസ്നേഹവും ,രാജ്യ സ്നേഹവും ,പ്രകൃതി സ്നേഹവും ,കരുണയും ,പ്രണയവും ,എല്ലാം എന്നേ എനിക്ക് സംശയം ഉള്ളൂ ..
    വെറും വാചക കസര്‍ത്തുകള്‍ നടത്തുന്ന പൊയ് മുഖങ്ങള്‍ ആണോ നമ്മള്‍ ...?
    അല്ല... ഇനി അങ്ങിനെയല്ല ..ഹൃദയത്തിലിതൊക്കെ ഉണ്ട് എങ്കില്‍ എന്തുകൊണ്ട് പുറത്താരും കാണിക്കുന്നില്ല ..?

    ReplyDelete
  37. നല്ലൊരു അമ്മക്കവിത....

    ReplyDelete