Monday, 18 June 2012

ഉൾക്കണ്ണിൽ കണ്ടത്‌..

വാൾമുനത്തുമ്പിൽ നിന്നിറ്റിറ്റു വീഴുന്ന,
ചോരത്തുള്ളികൾ കണ്ടു ഞാനോടുന്നു..
ശിരസ്സറ്റയുടലുകൾ നടക്കുന്ന വീഥികൾ
നിത്യവും കാണുന്നു രാത്രിയിൽ നിദ്രയിൽ..

നിറയുന്നു കീശയിൽ നിറമുള്ള നോട്ടുകൾ..
'ഇരയെ' തിരഞ്ഞതാ പോകുന്നു രാക്ഷസർ..
ഇതു വരെ കാണാത്ത മനുഷ്യരാണെങ്കിലും,
വിറയൊന്നുമില്ലാതെ വീശുന്നു വാളുകൾ..

ഏതോ ഒരു കൊച്ചു കുഞ്ഞതാ കരയുന്നു..
തിരയുമവനച്ഛനെ, പാവമുറങ്ങും വരേയ്ക്കും..
കരയാനിനി കണ്ണുനീർ ബാക്കിയില്ലാതെ,
ഇരുട്ടിലൊരു കോണിൽ ഇരിക്കുമൊരു ജന്മം..

എരിയുമീ നഗരവും തെരുവുമെല്ലാം,
ആ പെണ്ണിന്റെ കണ്ണുനീർത്തുള്ളി വീണാൽ..

അഗ്നിക്കരങ്ങളായി വരിയുന്നു തെരുവിനെ
അവരുടെ പൊള്ളും മനസ്സിന്റെ ശാപം.
എരിയുന്ന നഗരവും തെരുവുമെല്ലാം,
കാണാമെനിക്കിന്നുൾക്കണ്ണിന്റെ കാഴ്ച്ചയിൽ..

Post a Comment

28 comments:

 1. മനുഷ്യൻ തന്റെ സ്വയം ഇഷ്ടങ്ങൾകും സുഖത്തിനും പണത്തിനുമായി സഹജീവികളെ കൊലവിളിക്കുന്ന കാലിക പ്രവണതയിലൂന്നിയ വരികൾ കൊള്ളാംو ഒരു ഉൾക്കണ്ണ് നാളെക്ക് ക്കൂടി വേണ്ടി വരും സ്വരക്ഷക്കായി മാത്രം

  ആശംസകൾ

  ReplyDelete
 2. കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ചകള്‍

  ReplyDelete
 3. ഇഷ്ടമായി ഈ കവിത ഇരുപതു മിന്റ്സ് കൊണ്ട്
  എന്നതും സാബു ചേട്ടന്റെ ഭാവനയുടെ പ്രാഗത്ഭ്യം തന്നെ.
  അത് പറയാതെ വയ്യ.വിഷയം നല്ലത് ഇന്നത്തെ
  ഒരു സഹിച്ചര്യം ആണല്ലോ ഈ കവിത.നന്നായി ട്ടോ .

  ReplyDelete
 4. കൊലയാളികൾ കവിതകളോ കഥകളോ വായിക്കാത്തവരാണു.അതൊക്കെ വായിച്ചിരുന്നെങ്കിൽ അവർ കൊലയാളികളകുമായിരുന്നില്ലാ...പക്ഷേ....കൊല്ലിക്കാൻ കരാർ ഉറപ്പിച്ച് പണം കൊടുക്കുന്ന 'മാന്യന്മാർ' അക്ഷരങ്ങളെക്കുറിച്ച് അറിവുള്ളവരല്ലേ...പിന്നെ എന്തേ ഇങ്ങനെ....മനുഷ്വത്വം മരവിച്ച നമ്മുടെ നാട്...തികച്ചും ഭ്രാന്താലയമാകുന്നൂ....കവിതക്കെന്റെ ഭാവുകങ്ങൾ.....

  ReplyDelete
 5. നല്ലതാ സാബ്വേട്ടാ,പ്രതികരിക്കാനുദ്ദേശിച്ച തീവ്രത വാക്കുകളിലൂടെ കാണിക്കാനായി. നന്നായിട്ടുണ്ട്. ആശംസകൾ.

  ReplyDelete
 6. വാള്‍ത്തലയുടെ തിളക്കത്തില്‍ തകര്‍ന്നടിഞ്ഞ ഹൃദയങ്ങള്‍...!
  എഴുത്ത് നന്നായി സാബൂ.
  ആശംസകള്‍നേരുന്നു...പുലരി

  ReplyDelete
 7. അങ്ങനെ പ്രതികരിക്കാന്‍ ആളുകള്‍ ഉണ്ടാവട്ടെ

  ReplyDelete
 8. നൊമ്പരം സൃഷ്ടിക്കുന്ന രചന
  ആശംസകള്‍

  ReplyDelete
 9. ആശംസകള്‍..!

  ReplyDelete
 10. നന്മകൾ പുലർന്നു കാണാൻ കൊതിക്കുന്ന ഒരു മനസ്സിന്റെ വെമ്പൽ ഈ കവിതയുടെ പിറവിക്ക് പിന്നിലുണ്ട്. അതിന്റെ സന്തോഷം അറിയിക്കട്ടെ.

  ReplyDelete
 11. നൊമ്പരങ്ങള്‍ എന്നും കവിതയ്ക്ക് പ്രിയമേറിയ വിഷയമാണല്ലോ ,എഴുത്ത് തുടരട്ടെ

  ReplyDelete
 12. ആശയം, അവതരണം എല്ലാം നന്നായി, മനസ്സിന്റെ പിടച്ചില്‍ വാക്കുകളില്‍ തെളിഞ്ഞു കാണുന്നു. മൊത്തം വായിക്കുമ്പോള്‍, വരികള്‍ക്ക് ഒരു പക്വതക്കുറവുണ്ടോ..? അതോ എനിക്ക് തോന്നുന്നതോ...?

  ReplyDelete
 13. എവിടെയോ ഒരു കൊച്ചുകുഞ്ഞതാ കരയുന്നു..

  കരയാതിരിക്കട്ടെ ഒരു കുഞ്ഞും അച്ഛനെകാണാഞ്ഞ്...

  നന്ന്

  ReplyDelete
 14. ഉള്‍കണ്ണിലും നേര്ക്കാഴ്ചയിലും
  നേരും നെറിയും ഇല്ലാത്ത കാഴ്ചകള്‍
  മാത്രം..ആശംസകള്‍ സാബു..

  ReplyDelete
 15. നല്ല എഴുത്ത്..
  തിമിരം നിറഞ്ഞ ഈ കാണകാഴ്ചകള്‍ക്ക് നടുവില്‍
  ഒരു കാഴ്ച വറ്റാത്ത കണ്ണട..
  ആശംസകള്‍...

  ReplyDelete
 16. ഇന്നിനു ചേരുന്ന വരികൾ. നന്നായിരിക്കുന്നു
  പിന്നെ എല്ലാം നാലു വരികൾ ഒന്നുമാത്രം രണ്ടുവരി.
  "എരിയുമീ നഗരവും(നാടും) തെരുവുമെല്ലാം
  (ആ)പെണ്ണിന്റെ കണ്ണുനീർ തുള്ളി വീണാൽ"
  പടഹ(യുദ്ധ)ധ്വനി(ശബ്ദം)കളായ് ഉണർന്നെണീക്കും
  ഇക്കാലത്തിന്റെ വിങ്ങലാം കണ്ണകിമാർ

  ReplyDelete
 17. എന്ത് പറയാനാണ്? ചന്തു നായർ പറഞ്ഞതുപോലെ ഇത് വായിക്കേണ്ടവരൊക്കെ അക്ഷരവിരോധികളല്ലെ,,,

  ReplyDelete
 18. ഉള്‍ക്കണ്ണില്‍ കണ്ടത് നല്ലൊരു കവിതയാണ് ട്ടോ ..!
  ആശംസകള്‍ ..!

  ReplyDelete
 19. പ്രതിഷേധങ്ങളും ആത്മനൊമ്പരങ്ങളും കവിതയായി പിറക്കട്ടെ...
  നന്നയിട്ടുണ്ട്. ആശംസകള്‍.....

  ReplyDelete
 20. കൊലവരി..പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

  ReplyDelete
 21. കാലുഷ്യത്തിന്റെ കനലെരിയുന്ന , താണ്ടാവമാടുന്ന ഭൂമികയില്‍ ഈ വാക്കുകള്‍ പ്രതിഷേധമായും സാന്ത്വനമായും പെയ്യട്ടെ.....

  ReplyDelete