Please use Firefox Browser for a good reading experience

Wednesday 9 December 2009

അദൃശ്യൻ

പുകവലിക്കുന്നവർക്കായ്‌ ഞാനിതു സമർപ്പിക്കുന്നു (ആൺ പെൺ  ഭേദമില്ലാതെ)...


ചൂടു പുക കൊണ്ടെന്റെ,
ശ്വാസകോശത്തെ ശ്വാസം മുട്ടിച്ചു.. ചുട്ടു പൊള്ളിച്ചു..
ചുണ്ടൊന്നു കൂർപ്പിച്ചു, തെല്ലൊന്നഹങ്കാരത്തൊടെ,
അവരെ, ഊതി തള്ളി അയക്കുമ്പോൾ,
അറിഞ്ഞില്ല ഞാൻ, അയുസ്സിന്റെ ഒരു നിമിഷമാണപ്പോൾ
നിസ്സാരമായ്‌ എരിച്ചു കളഞ്ഞെന്ന സത്യം..
എന്റെ ശ്വാസ നാളങ്ങൾ, നാവും ചുണ്ടും,
നീറി, ചുവന്നു, കരഞ്ഞലറി പറഞ്ഞിട്ടുണ്ടാവാം..
ഞാനെത്ര വിഡ്ഡി!
എന്റെ ശ്രദ്ധയെപ്പോഴും, ഉയർന്ന്, പഞ്ഞിക്കെട്ടു പോലെ,
ഒഴുകി നടക്കുന്ന പുകചുരുളുകളിലായിരുന്നു..
ചുരുളുകളെ തട്ടി തെറിപ്പിച്ചും,
ഊതി പറപ്പിച്ചും,
പിന്നതൊക്കെ മാഞ്ഞകലുമ്പോൾ, മറ്റൊരു ചുരുളിനെ
സൃഷ്ടിക്കാനുള്ള വ്യഗ്രതിലായിരുന്നു ഞാൻ!
ഒരു സൃഷ്ടാവിന്റെ സംതൃപ്തി..
ഒരു സൃഷ്ടാവിന്റെ അഹങ്കാരം..
എല്ലാ സൃഷ്ടാക്കളും ഇങ്ങനെ അഹങ്കരിച്ചിട്ടുണ്ടാവുമോ?..
പക്ഷെ.. ഏതോ മറവിൽ, അദൃശ്യനായി,
ഇതു കണ്ടു ആരോ ആസ്വദിച്ചിരിക്കാം,
അവൻ - മരണത്തിന്റെ കൈയൊപ്പു ചാർത്താൻ,
സദാ പതുങ്ങി നടക്കുന്നവൻ..
ഒരിര കൂടി...

പക്ഷെ, ഈ പുകചുരുളുകൽ കൊണ്ടാവാം, ഞനവനെ കണ്ടില്ല..

Post a Comment

3 comments:

  1. സര്‍,
    പോസ്റ്റ്‌ നു തിരെഞ്ഞെടുത്ത വിഷയം കലക്കി..നല്ല നല്ല ആശയങ്ങള്‍ ഇനിയും ഇടുക ...
    തസ്ലീം.പി

    ReplyDelete
  2. പക്ഷെ.. ഏതോ മറവിൽ, അദൃശ്യനായി,
    ഇതു കണ്ടു ആരോ ആസ്വദിച്ചിരിക്കാം,
    അവൻ - മരണത്തിന്റെ കൈയൊപ്പു ചാർത്താൻ,
    സദാ പതുങ്ങി നടക്കുന്നവൻ..

    “ഈ പുകചുരുളുകൽ കൊണ്ടാവാം, ഞാനവനെ കണ്ടില്ല.. “

    മച്ചൂ പേടിപ്പിക്കാതെ...(തമാശ)

    കൊള്ളാം. നല്ല വിഷയം, എഴുത്തു.

    ReplyDelete
  3. Abhiprayam ezhuthiyavarkku nanni paranjukollunnu..

    ReplyDelete