Wednesday, 9 December 2009

മരണത്തിന്റെ മുഖം

   
എന്റെ അലസ ചിന്തകളുടെ സന്തതിയാണ്‌ താഴെ ചമ്രം പടിഞ്ഞിരിക്കുന്നവൻ. അവനെ ഒന്നു നോക്കു..

മരണത്തിനു മുഖമുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയിരിക്കും?
വെള്ളത്തിൽ മുങ്ങി മരിക്കുന്നയാൾ കാണുന്ന മുഖമാവുമോ, തീയിൽ പെട്ടു മരിക്കുന്ന ആൾക്കും കാണുക?
ചുമ്മാ ഉറക്കത്തിൽ, കാറ്റ്‌ വന്നു വീശിപ്പോയതു പോലെ, വളരെ ശാന്തമായ്‌ മരിക്കുകയാണെങ്കിലോ?

എനിക്കു തോന്നുന്നത്‌ അവരെല്ലാം കാണുന്നത്‌ വ്യതസ്ഥ മുഖങ്ങളായിരിക്കുമെന്നാണ്‌..
(ഇതിപ്പോ ആരോടെങ്കിലും ഒന്നു ചോദിച്ചറിയാമെന്നു വിചാരിച്ചാൽ, ഒരുത്തനെയും കാണുന്നുമില്ല!)
പക്ഷെ സങ്കൽപ്പിച്ചു നോക്കുന്നതിൽ വല്ല്യ പന്തികേട്‌ ഉണ്ടെന്നു തോന്നുന്നില്ല..

നല്ല തണ്ണുത്ത, നീല നിറമുള്ള, ശാന്തമായ കണ്ണുകള്ളുള്ള, പാറിപറന്ന മുടിയിഴകള്ളുള്ള, ഒരു സ്ത്രീ മുഖമാണ്‌ വെള്ളത്തിൽ മുങ്ങി മരിക്കുന്നയാൾ കാണാൻ സാധ്യതയുള്ള മരണത്തിന്റെ മുഖം..

തീ നാമ്പുകൾ നാവിലൂടെ ഇറ്റിറ്റ്‌ വീഴുന്ന, ഉയർന്ന്, വാലു പോലുള്ള പുരികങ്ങള്ളുള്ള, തല നിറയെ തീ നാളങ്ങള്ളുള്ള, വായ്‌ തുറന്നലറിക്കൊണ്ട്‌ വരുന്ന ഒരു പുരുഷ രൂപമായിരിക്കും ഒരു പക്ഷെ തീപിടിത്തതിൽ മരിക്കുന്നയാൾ കാണുന്നത്‌..

ഉറക്കത്തിൽ മരിക്കുന്നയാൾ ഒന്നും കാണുന്നുണ്ടാവില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.. അയാൾ ഒരു ചെറിയ കാറ്റിന്റെ തണുപ്പായിരിക്കും അറിഞ്ഞിരിക്കുക..

കൂടുതൽ സങ്കൽപ്പിക്കാൻ ഇപ്പൊ തോന്നുന്നില്ല.. തോന്നുന്നവർക്ക്‌, തോന്നുന്നത്‌ പങ്കുവെക്കാം..

നന്ദി..

Post a Comment

5 comments:

 1. maranathinte mukham bheebhalsam thannavum. (ennanu shathralokathu ninnu njaan arinja sathyam). ethra shanthamaaya maranam ennu paranjaalum athu oru vedana thanne aanennu parayappedunnu. athinanallo maranavepralam ennu parayunnathu. athukondu, theepidichulla maranathinte mukham gambheeram !

  mattethu randum angeekarikkunnilla :-)

  maranathinu thanuppundaavilla. maranathinte baakipathrathinu maathramaanu thanuppu. mruthashareerathinte thanuppu.

  ReplyDelete
 2. ഞാന്‍ നോക്കി കാണുമ്പോള്‍ മരണം ഒരു മഴവില്ലിനെ പോലെ മോഹിപ്പിക്കുന്നതാണ്... അതെന്താവോ അങ്ങനെ... ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെയാണ്...

  വരിക നീ എന്റെ ചാരെ...
  വരി വരിയായി നീങ്ങുന്ന-
  ശവം തീനി ഉറുമ്പുകളെ കൊന്നു ഞാന്‍-
  നിന്റെ വരവിനെ കാത്തിരിക്കുന്നു...
  ആര്‍പ്പു വിളികളും... വാദ്യഘോഷങ്ങളും
  നിനക്ക് ഇഷ്ട്ടമല്ലെന്നു എനിക്കറിയാം
  ഒരു മഞ്ഞു പുതപ്പിന്റെ തണുപ്പില്‍...
  ഒളിച്ചിരിക്കുന്ന ഇരുട്ടായാണ് നീ വരിക...

  മെലിഞ്ഞ വിരല്‍ തുമ്പുകള്‍ രാകി മിനുക്കി...
  എന്റെ പ്രാണനെ പറിച്ചെടുക്കാന്‍ നീ വരിക..
  ഉള്ളിനെ കൊത്തി വലിക്കുന്ന
  കഴുകന്റെ കണ്ണുകളാണ് നിനക്ക്...
  അത് എന്റെ കരളിലെക്കാഴ്ത്തുക...
  നിന്നെ ഞാന്‍ പ്രണയിക്കുന്നു...
  നിന്റെ നാസികാഗ്രം നേര്‍ത്ത നിലാവുതട്ടി-
  തിളങ്ങുന്നു.. നീണ്ട നാസിക...
  നിന്റെ പല്ലുകള്‍ എന്നെ മോഹിപ്പിക്കുന്ന
  മുത്തുകള്‍ ആകുന്നു..
  എന്റെ കഴുത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയിട്ട്
  എന്റെ പ്രാണന്റെ അവസാനതുള്ളിയും-
  നീ രുചിക്കുക...
  നിന്റെ ബലിഷ്ട്ടമായ കൈത്തലം
  എന്നെ മുറുകെ പുണര്‍ന്നെങ്കില്‍ എന്ന്...
  കണ്ണടച്ച് ഞാന്‍ കൊതിക്കുന്നു ;
  തണുത്തുറയുന്ന എന്റെ മേനിയെ പുണരാന്‍-
  നീ മാത്രമേ കൈ നീട്ടു എന്നറിയുമ്പോഴും...

  മരണമെന്ന് ഏവരും പകപ്പോടെ-
  നിന്നെ നോക്കുന്നു....
  പക്ഷെ എനിക്ക് മാത്രമല്ലേ അറിയൂ...
  ഓമനത്തമുള്ള നിന്റെ മുഖം.
  കുസൃതി ചുരത്തുന്ന കണ്ണുകള്‍...
  സദാ ചിരിക്കുന്ന ചുണ്ടുകള്‍...
  നിന്റെ വശ്യത ആര്‍ക്കും പകുത്തു കൊടുക്കാന്‍-
  എനിക്ക് വയ്യ...
  നീല മേഘങ്ങള്‍ പെയ്തു തുടങ്ങി
  ഈ തണുപ്പകലും മുന്‍പേ...
  നിന്റെ നെഞ്ചിലെ തണുപ്പിലലിയാന്‍
  ഞാന്‍ കാത്തു നില്‍ക്കുന്നു...
  നീ വരിക എന്റെ ചാരത്ത്‌...
  ഒരു നിഴലനക്കമില്ലാതെ...
  ഒരു നിശ്വാസത്തിന്റെ തുടര്‍ച്ചകള്‍ ഇല്ലാതെ...

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. അന്ത്യ നിമിഷങ്ങളെ കുറിച്ച് ഇങ്ങിനെ ഒക്കെ സങ്കല്പിക്കാനേ നമുക്കാവൂ. രചന നന്നായി സാബു.

  ReplyDelete
 5. മരണത്തെ കുറിച്ചു ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്..അതും വേറെ ചില അനുഭവങ്ങളും കൂട്ടി എഴുതിയ ഒരു പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
  http://praveen-sekhar.blogspot.com/2012/04/blog-post_08.html

  ReplyDelete