Saturday, 3 March 2012

ഞാൻ പരിശുദ്ധൻ


എനിക്കൊരു മുഖം മാത്രമേയുള്ളൂ. എന്റെ ശക്തിയും അതു തന്നെ. സുഹൃത്തുക്കളെ ഉപദേശിച്ച്‌ നേർവഴിക്ക്‌ നടത്താനും, അവരുടെ ഏതാവശ്യവും സാധിപ്പിച്ചു കൊടുക്കാൻ ഏതറ്റം വരെ പോകാനും ഞാൻ സദാ സന്നദ്ധനാണ്‌. കോൺവെന്റിൽ പഠിച്ചതു കൊണ്ടോ, അവിടുള്ള സിസ്റ്റർമാർ പറഞ്ഞു തന്ന സാരോപദേശ കഥകൾ കേട്ടിട്ടോ ആവില്ല ഞാനിങ്ങനെയായത്‌. ചിലപ്പോഴത്‌ തലമുറകളിലൂടെ പകർന്നു കിട്ടിയ സ്വഭാവവിശേഷമാവാം. അല്ല; അതാവാനെ തരമുള്ളൂ. പറയുമ്പോൾ എല്ലാം പറയണമല്ലോ!. എത്ര വട്ടം സുഹൃത്തുക്കളെന്നെ മദ്യം കഴിക്കാൻ വിളിച്ചിരിക്കുന്നു. അപ്പോഴെല്ലാം ഞാനത്‌ നിരസിച്ചിട്ടുണ്ട്‌. ഒരു സമ്മാനം പോലെ ലഭിച്ച ഈ സുന്ദര ശരീരം ഞാനെന്തിനു വെറുതെ വിഷം കുടിച്ച്‌ നശിപ്പിക്കണം (എന്റെ കിഡ്നികൾ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌). തലച്ചോറിലെ ധമനികൾ പൊട്ടുന്നതോ, ഹൃദയത്തിന്റെ വാൽവുകൾ അടഞ്ഞു പോകുന്നതോ ഞാനിഷ്ടപ്പെടുന്നില്ല എന്നു കൂടി പറയട്ടേ. അതിനു വേണ്ട മുൻകരുതലുകളാണ്‌ ഈ തിരസ്ക്കാരമെല്ലാം. അതിനു വളരെയേറെ മാനസിക ശക്തി ആവശ്യമുണ്ട്‌.

രണ്ടു ദിവസം മുൻപ്‌ അവർ 'കൂടാൻ' വിളിച്ചിരുന്നു (ഞാനില്ലാതെ അവർക്കൊരാഘോഷവുമില്ലത്രെ). അവരെന്നു പറഞ്ഞാൽ, ഷാനും, ബിനോയ്‌ യും. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ. അത്യാവശ്യം ധനം സമ്പാദിക്കാനുതകുന്ന ജോലിയുമുണ്ട്‌. അവിവാഹിതരാകുമ്പോൾ, അവരുടേതായ ചില രസങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിൽ എന്തർത്ഥമാണുള്ളത്‌?. വിവാഹിതനായ എനിക്ക്‌ ഈ പറഞ്ഞ 'രസങ്ങൾ' ഉൾപ്പെടുത്താൻ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്‌ (അതേക്കുറിച്ച്‌ പറയുന്നത്‌ അപ്രധാനമാണ്‌. അതു കൊണ്ട്‌ വിട്ടു കളയുന്നു). ഒഴിവുവേളകൾ അവർ ആനന്ദകരമാക്കിയത്‌ മദ്യത്തിന്റേയും, ധൂമത്തിന്റേയും അകമ്പടിയോടെയാണ്‌. കൂട്ടത്തിൽ ഏതെങ്കിലും നിർഭാഗ്യവാനോ, നിർഭാഗ്യവതിയോ ആയ മൃഗത്തിന്റെ മാംസം  പൊരിച്ചതും കാണും. ഈ മൂന്നും എത്രത്തോളം അപകടങ്ങളാണ്‌ ശരീരത്തിൽ വരുത്തി വെയ്ക്കുക? ഞാൻ അതേക്കുറിച്ച്‌ 'ക്ലാസ്സുകൾ' അവർക്ക്‌ കൊടുക്കാറുണ്ട്‌. അതു കൊണ്ടുള്ള ബഹുമാനം അവരെനിക്കു തരുന്നുമുണ്ട്‌. മറ്റുള്ളവരെ ഉപദേശിക്കുന്നതു പോലെ സുഖമുള്ളൊരു പരിപാടി വേറെയില്ല. ഞാനതിന്റെയൊരാരാധകനാണ്‌. ഒരു രഹസ്യം പറയട്ടെ, ചിലപ്പോഴൊക്കെ അവർ (സ്നേഹം കൊണ്ട്‌ തന്നെ) എന്നെ 'moral psycho' എന്നു വിളിക്കാറുണ്ട്‌. അതു കേട്ട്‌ അഭിമാനത്തോടെ അവർക്കിടയിൽ ഇരിക്കുന്നത്‌ ഞാനാസ്വദിക്കാറുമുണ്ട്‌.

വിസ്കി നിറച്ച ഗ്ലാസ്സിൽ ഐസ്‌ ക്യൂബുകൾ ഒരോന്നായി ഇടുമ്പോഴാണ്‌ ഷാൻ ആ കഥ പറയുന്നത്‌. ഓ! പറയാൻ വിട്ടു, അവൻ മെഡിക്കൽ റെപ്‌ ആണെങ്കിലും, നല്ല പോലെ കഥകൾ പറയാനറിയാം. കഥ പറയാൻ കഴിയുക ഒരു കലയാണ്‌. ആ ഒരൊരർത്ഥത്തിൽ അവനൊരു കലാകാരൻ തന്നെ. ദിവസവും എത്രയോ ആശുപത്രികൾ, ക്ലിനിക്കുകൾ അവൻ സന്ദർശിക്കുന്നു. എത്ര മുഖങ്ങൾ കാണുന്നു, എത്ര പേരോട്‌ സംസാരിക്കുന്നു. അവനെ പോലൊരുവൻ കഥകൾ കേൾക്കാതിരുന്നാലാണത്ഭുതം. പറയുന്ന രീതി അവന്റെ സ്വന്തമാണ്‌. കഥ പറഞ്ഞു തുടങ്ങുമ്പോൾ, ഉരുളക്കിഴങ്ങ്‌ കനം കുറച്ച്‌, വൃത്താകൃതിയിൽ മുറിച്ച്‌ വറുത്തെടുത്തത്‌ എന്റെ മുമ്പിലുണ്ടായിരുന്നു. എനിക്കായി മാത്രം വാങ്ങിച്ച ലൈം ജ്യൂസും. ഈ രണ്ടും ആരോഗ്യത്തിനു നല്ലതല്ല. എത്ര ദിവസം പഴക്കമുള്ള എണ്ണയാവാം ഇതു വറുക്കാൻ ഉപയോഗിച്ചിരിക്കുക? അതു മാത്രമോ? അമിതമായി ഉപ്പു കുടഞ്ഞിട്ടിട്ടുമുണ്ട്‌. എന്റെ രക്തസമ്മർദ്ദത്തിന്റെ നില അവതാളത്തിലാവുമോ? ഞാൻ ഭയപ്പെട്ടു. ലൈം ജ്യൂസ്‌ - പേരു മാത്രമേയുള്ളൂ. അതിൽ ലൈമും ഇല്ല, ജ്യൂസും ഇല്ലെന്നനിക്ക്‌ നല്ലതുപോലെയറിയാം. എന്റെ രസമുകുളങ്ങളെ കബിളിപ്പിക്കാൻ കഴിവുള്ളവയാണവ. പക്ഷെ എന്റെ ബുദ്ധിയേയും, അറിവിനേയും കബിളിപ്പിക്കാൻ അവയ്ക്കാവില്ലല്ലോ!. ചിപ്സ്‌ എന്നോമനപേരിട്ട 'സാധനം' ഞാൻ ഭക്ഷിച്ചു. ജ്യൂസ്‌ നുണഞ്ഞു. വാസ്തവം പറയട്ടെ, ആരോഗ്യത്തിനു ഹാനികരമായതെല്ലാം രുചികരമായവ തന്നെ.

ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്‌ ഗർഭമലസിപ്പിക്കാനുള്ള മരുന്നുകളാണത്രെ. ചിലർ സ്ഥിരമായി ക്ലിനിക്കുകളിൽ വരാറുണ്ടെന്നും. അങ്ങനെ വന്ന ഒരു പെൺകുട്ടിയെ അവൻ പരിചയപ്പെട്ടെന്നും, അവളുടെ ഫോൺ നമ്പർ വാങ്ങിച്ചു വെച്ചെന്നും. അവളെ കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ നേരിട്ട്‌ കണ്ടതു പോലെ തോന്നി പോയി.
'വെറുതെ ചെന്ന് ഓരോ ഏടാകൂടങ്ങളിൽ പെടരുത്‌..നിങ്ങളൊക്കെ ചെറുപ്പമല്ലേ..ആ തിളപ്പിൽ പലതും തോന്നും' ഞാൻ ഉപദേശത്തിന്റെ ഭാണ്ഡമഴിച്ചു.
അവന്റെ കഥ പറച്ചിൽ അവിടെ വെച്ചവസാനിച്ചു. ഇത്ര നേരത്തെ ഉപദേശിക്കാൻ പാടില്ലായിരുന്നു..അവൻ പറയുന്നത്‌ സദാചാരവിരുദ്ധമാണ്‌. പക്ഷെ എന്തോ അതു കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു!.
'ഒരു അബദ്ധം പറ്റിയതാവും. അതിനു എന്തേലും പരിഹാരം കാണാൻ വന്നതാവും..നീ ഇതൊന്നും ആരോടും പോയി പറയരുത്‌..ഇതു വേറെ ആരെങ്കിലുമറിഞ്ഞാൽ ആ പെൺകുട്ടിക്ക്‌ ഒരു കല്ല്യാണം നടക്കുവോ?'
കഥ തുടർന്നു കേൾക്കാൻ എനിക്ക്‌ ഇങ്ങനെ ചോദിക്കേണ്ടി വന്നു.
'അല്ല ഏട്ടാ, അവളെ ആരും പറ്റിച്ചതൊന്നുമല്ല, ഇതവളുടെ സ്ഥിരം പരിപാടിയാ..ഇതാദ്യമായിട്ടൊന്നുമല്ല ഞാനവളെ കാണുന്നത്‌. ഡോക്ടർ നമ്മുടെ അടുത്ത ദോസ്താ..അങ്ങനെയാ ഇതാ സംഭവമെന്നറിഞ്ഞത്‌..'
അതു വരെ മിണ്ടാതെ കേട്ടു കൊണ്ടിരുന്ന ബിനോയ്‌ ഒരു ചോദ്യമെറിഞ്ഞു. കാര്യപ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാൻ അവനാണ്‌ മിടുക്കൻ.
'നീ ആ പെണ്ണിന്റെ നമ്പറൊന്നു തന്നെ..ഞാനൊന്നും വിളിച്ച്‌ സംശയം തീർക്കട്ടെ'
'എന്തു സംശയം?'
'അതാണൊ ഇതെന്ന്...' ചിരിയടക്കി കൊണ്ട്‌ ബിനോയ്‌ പറഞ്ഞു.
'ഹയ്യട!, വേണ്ട, ആദ്യം ഞാൻ സംശയം തീർത്തിട്ട്‌ നീ തീർത്താ മതി'.. അതു പറഞ്ഞവൻ ഗ്ലാസ്സ്‌ കാലിയാക്കി.
കൂടുതലൊന്നും കേൾക്കാൻ വയ്യ.. ഇവന്മാരെ ഉപദേശിക്കുന്ന എന്നെ പറഞ്ഞാൽ മതി.. ഞാനെഴുന്നേറ്റു. ഇവർ സംശയങ്ങൾ തീർക്കട്ടെ. സംശയങ്ങൾ തീർക്കേണ്ട പ്രായമാണല്ലോ.

* * * * * * * * * * * * * * * * * *

ഒരാഴ്ച്ച കഴിഞ്ഞ്‌ ഒരു ഫോൺകോൾ എന്നെ തേടി വന്നു. ബിനോയുടെ ശബ്ദം.
'അത്യാവശ്യമാണ്‌. ഏട്ടൻ വരണം. എല്ലാം വന്നിട്ട്‌ പറയാം'.
ഇതെന്തോ ഗുരുതരമായ പ്രശ്നമാണ്‌. എന്റെ ഉപദേശം ചെവികൊള്ളാതെ അവൻ സംശയങ്ങൾ ദൂരികരിക്കുവാൻ പോയിരിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങളുടെ നടുവിലാവും. ഒന്നുകിൽ അവൾക്കെന്തോ സംഭവിച്ചിരിക്കുന്നു. അല്ലെങ്കിൽ അവനെന്തോ സംഭവിക്കാൻ പോകുന്നു. വെറെ എന്തൊക്കെ സാദ്ധ്യതകളാണുള്ളത്‌? ചിലപ്പോൾ ഇതൊന്നുമാവില്ല, പോലീസ്‌ ഇവന്റെ പ്രശ്നത്തിൽ ഇടപ്പെട്ടിട്ടുണ്ടാവുമോ? എങ്കിൽ കാര്യങ്ങൾ എന്റെ കൈയ്യിലും നിൽക്കുമെന്നു തോന്നുന്നില്ല. പരിചയമുള്ള ഡിവൈ എസ്പി (അതോ കളക്ടറോ?) ഒരു ബന്ധുവുണ്ട്‌. ഈ അടുത്തൊന്നും പോയി കണ്ടിരുന്നില്ല. എങ്കിലും അത്യാവശ്യമാണെങ്കിൽ ആ വഴിക്കും..

ഞാൻ ചെല്ലുമ്പോൾ, തലയ്ക്ക്‌ കൈയ്യും വെച്ച്‌ ഷാൻ ഒരു മൂലയിൽ തറയിലിരിക്കുന്നു. ബിനോയി യാണ്‌ കാര്യം പറഞ്ഞത്‌. കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും ഗുരുതരമാണ്‌. സംഭവം ഇതാണ്‌. ഷാനിന്റെ പെങ്ങളെ ഏതോ മുന്തിയ ഹോട്ടലിൽ നിന്നും പോലീസ്‌ അറസ്റ്റ്‌ ചെയ്തിരിക്കുന്നു. റെയ്ഡിന്റെ ഭാഗമാണ്‌. അനാശാസ്യം തന്നെ. നല്ല സമ്പത്തുള്ള വീട്ടിലെ കുട്ടി. എന്നിട്ടും പോക്കറ്റ്‌ മണിക്കോ, അതോ ... എന്തെന്നറിയില്ല.. ഇപ്പോൾ ആ കുട്ടിയെ എങ്ങനെയെങ്കിലും വിടുവിച്ചു പുറത്ത്‌ കൊണ്ടു വരണം. അധികമാരും അറിയാൻ പാടില്ല. ചുരുക്കത്തിൽ ഇലയ്ക്കോ, മുള്ളിനോ, ചെടിക്കോ ഒന്നും സംഭവിക്കാൻ പാടില്ല.
ഞാനെന്തു ചെയ്യാനാണ്‌?

'ഏട്ടനല്ലേ പറഞ്ഞത്‌ ഏട്ടന്റെ ഏതോ ഒരു ബന്ധു പോലീസിലുണ്ടെന്ന്..പുള്ളി വിളിച്ചുപറഞ്ഞാൽ..'
'ശീ..നാണക്കേട്‌..ഈ പെണ്ണുകേസുമായിട്ട്‌ ഞാൻ പോയാൽ..എന്നെ പറ്റി എന്തു വിചാരിക്കും?'
'വേറേ എന്തു വഴിയാ ഉള്ളത്‌?..ഏട്ടനു മാത്രമേ എന്തേലും ചെയ്യാൻ പറ്റൂ..'

കുറച്ച്‌ നേരം ഞാൻ പലതും ആലോചിച്ചിരുന്നു. പിന്നീട്‌ എഴുന്നേറ്റ്‌ ബാൽക്കണിയിലേക്ക്‌ നടന്നു.
നടക്കുമ്പോൾ ഞാൻ രണ്ടു ദിവസം മുൻപത്തെ കാര്യങ്ങളോർത്തു കൊണ്ടിരുന്നു.
ഈ പറഞ്ഞ ഹോട്ടൽ എനിക്കു പരിചയമുള്ളതാണ്‌. ഷാനിന്റെ പെങ്ങൾ..അവൾ സുന്ദരിയാണ്‌. അതു ശീതികരിച്ച മുറിയിലെ പതു പതുത്ത മെത്തയിൽ കിടന്ന് എത്ര വട്ടം അവളോട്‌ പറഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ അതു പറയുമ്പോൾ അവളുടെ വെളുത്ത നീണ്ട വിരലുകൾ എന്റെ മാറിലെ രോമങ്ങളെ താലോലിക്കുകയായിരുന്നു. ലഹരി ബാധിച്ച നാവു കൊണ്ട്‌ എത്ര വട്ടം ശ്രമിച്ചിട്ടാണ്‌ എനിക്കത്‌ പറയാൻ കഴിഞ്ഞത്‌?.
അതു കേട്ട്‌ അവൾ ചിരിക്കുകയും, അവളുടെ നഗ്നമായ ചുമലുകൾ താളത്തിൽ കുലുങ്ങുന്നത്‌ നോക്കി ഞാൻ ആസ്വദിക്കുകയും ചെയ്തിരുന്നു. എന്റെ മൊബെയിലിൽ അവളുടെ ചിത്രമുണ്ട്‌. ഇടയ്ക്ക്‌ അതു നോക്കി ശരീരം ചൂടു പിടിപ്പിക്കാൻ ഇതിലും നല്ല സാങ്കേതിക വിദ്യ വേറെയില്ല. ശാസ്ത്രം ഇത്രയും പുരോഗമിച്ച ഒരു കാലഘട്ടത്തിൽ ജനിക്കുക - അതൊരു ഭാഗ്യം തന്നെ. ഞാൻ മൊബെയിലിൽ നമ്പർ തിരഞ്ഞു തുടങ്ങി. എനിക്ക്‌ ഏതു വിധേനേയും എന്റെ സുഹൃത്തിനെ സഹായിച്ചേ പറ്റൂ. പരിശുദ്ധനായ ഞാനല്ലാതെ അവനെ ഈ അവസരത്തിൽ സഹായിക്കാൻ ആരാണുള്ളത്‌ ?. എനിക്കെന്നെ കുറിച്ച്‌ അഭിമാനം തോന്നി. മുൻപ്‌ പറഞ്ഞതു പോലെ എനിക്ക്‌ ഒരു മുഖം മാത്രമേയുള്ളൂ.

28,633

Post a Comment

58 comments:

 1. ഇന്റെ സാബുവേട്ടൻ ഇത്രയ്ക്കും പരിശുദ്ധനായിരുന്നോ ? സംഭവം തന്നെ ഏട്ടാ. ആ പരിശുദ്ധനായ എന്നത് ഒരു കൊട്ടേഷൻ മാർക്കിനകത്താക്കാമായിരുന്നു. ഇത്രയ്ക്കും ഗംഭീരമായി 'ഞാൻ' എന്ന സത്യത്തെ അവതരിപ്പിച്ച സാബുവേട്ടന് നൂറ് മാർക്ക്. ഇവിടെ ജീവിച്ച് മരിച്ചു പോയ യോഗിമാരൊക്കെ കാലാകാലങ്ങളായി ധ്യാനത്തിലിരുന്ന് അന്വേഷിച്ചിട്ടും മനസ്സിലാവാത്ത ഒരു സമസ്യയാണ് ഈ 'ഞാൻ'. അതെത്ര രസകരമായും ഹാസ്യാത്മകമായും സാബുഏട്ടൻ ഇവിടെ പറഞ്ഞു. ആശംസകൾ.

  ReplyDelete
 2. സരസമായി പറഞ്ഞു. കഥയ്ക്ക് അല്പം കൂടി ഒതുക്കം വേണമെന്നു തോന്നി. ഇനിയും എഴുതുക. ആശംസകൾ...

  ReplyDelete
 3. താങ്കളുടെ(?!) ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും ലളിതമായി താങ്കള്‍ കഥയാക്കി എഴുതിയത് വായിക്കാന്‍ ഹൃദ്യമായി തോന്നുന്നു.പിന്നെ ഒരു കാര്യം ഇത്ര കുമ്പസാരം വേണ്ട. സധൈര്യം പറയുക.

  ReplyDelete
  Replies
  1. ഈശ്വരാ, ആരും ലേബൽ വായിക്കുന്നില്ലേ?
   ഇമേജ്‌ കട്ടപ്പുറത്താകുമോ?

   Delete
 4. നല്ലൊരു കഥയാണ്‌ ഈ കാലത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ആണ്..എഴുത്തുകാരന്‍ തീര്‍ച്ചയായും അവന്‍ ജീവിക്കുന്ന സമൂഹത്തോട് കടപ്പെട്ടവനും സമൂഹത്തിനു സംഭവിക്കുന്ന അധപതനങ്ങള്‍ക്ക് എതിരെ തൂലിക ചലിപ്പിക്കെണ്ടവനും ആണെന്ന സത്യം പലരും ഓര്‍ക്കാറില്ല...

  ReplyDelete
 5. നന്നായിടുണ്ട് ........... കണ്ണ് മൂടി കെട്ടി ഒരേറ് ........അല്ലെ

  ReplyDelete
 6. എഴുത്തുകാരന്റെ അനുഭവങ്ങളായി വായനക്കാർ കണ്ടേക്കും സാബുവേട്ടാ...

  എനിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല കഥ :(

  ReplyDelete
  Replies
  1. പ്രശ്നമാകുമോ?
   ആരും ലേബൽ വായിക്കില്ലേ?

   Delete
 7. പരിശുദ്ധ നെയ്യ്‌ ...ആശസകള്‍

  ReplyDelete
 8. കുറിപ്പ് എവിടെ തീരുന്നു എന്ന വ്യക്തമായ വേര്‍തിരിവ് കിട്ടുന്നില്ല. (രണ്ടാമത്തെ പാരഗ്രാഫ്‌ ഒന്നാമത്തേതിന്റെ തുടര്‍ച്ച പോലെ തോന്നുന്നു.)

  വിസ്കി "നിറച്ച" ഗ്ലാസില്‍ ഐസ് ഇട്ടാല്‍ വിസ്കി കളയില്ലേ? അതുപോലെ സദാചാരത്തില്‍ ദുസ്വഭാവം അവസാനം കലര്‍ത്തിയപ്പോള്‍ എന്തൊക്കെയോ കളയുന്നതുപോലെ തോന്നി.

  ഈ കഥപറയുന്ന കഥാകൃത്ത്‌ കള്ളം പറയുന്ന ആളാണ്‌ എന്ന് രണ്ടാം ഭാഗം തെളിയിക്കുമ്പോള്‍ രണ്ടാം ഭാഗവും കള്ളമാണോ എന്ന് മനസ്സിലാകാതെ കുഴങ്ങുന്നു. ഇത് കഥാകാരന്റെ മികവോ? പിഴവോ? കണ്ഫ്യൂഷന്‍ തീര്‍ക്കണമേ.

  ഇടയ്ക്കിടെ ഒരു സാബുടച് കിട്ടുന്നത് നന്നായി ആസ്വദിച്ചു.

  ReplyDelete
  Replies
  1. മാഷെ, ഞാൻ കുറിപ്പ്‌ italics ആയിട്ടാണല്ലോ ഇട്ടിരുന്നത്‌. ഇപ്പോൾ ഫോണ്ട്‌ നിറം ചുവപ്പാക്കിയിട്ടുണ്ട്‌.

   വിസ്കി പകുതിയോളം നിറച്ചതെന്നെ ഉദ്ദേശിച്ചുള്ളൂ..അല്ലാതെ നല്ല വിസ്കി ആരെങ്കിലും ഒരു തുള്ളി പോലും തുളുമ്പി പോകാൻ സമ്മതിക്കുമോ? ;)

   മൂന്നാമത്തെ ചോദ്യം പ്രസക്തം. ഉഗ്രൻ ചോദ്യമാണ്‌. അവസാനം, ശരിക്കും നടന്ന സംഭവം ആലോചിക്കുന്നതല്ലേ? അപ്പോൾ അതാവില്ലേ കൂടുതൽ സത്യമാവാൻ സാദ്ധ്യത? (അതു വരെയുള്ള ഭാഗങ്ങൾ കഥാകാരൻ (അതു ഞാനല്ല!) അവകാശപ്പെടുന്നതു മാത്രമല്ലേ?)

   Delete
  2. ശരിയാണ്. യോജിക്കുന്നു.

   Delete
 9. കഥ നന്നായി ആശംസകള്‍

  ReplyDelete
 10. മുഖങ്ങള്‍ മുഖംമൂടികള്‍ ..കഥ വായിച്ചു ആശംസകള്‍

  ReplyDelete
 11. പഴയ മഴയും പ്രണയനൈരാശ്യവും ഒക്കെ തന്നെ
  ആശംസകള്‍

  ReplyDelete
 12. സാബു...
  കഥ രസമായി...
  ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി..
  കുറെ കൂടി സാധ്യതയുള്ള character ആണല്ലോ ഇത്.....

  ReplyDelete
 13. നല്ല പുണ്യാളന്‍., ഉപദേശങ്ങള്‍ വെറുതെ കൊടുക്കുന്നവരുടെ മുഴുവന്‍ കഥ ഇതൊക്കെ തന്നെയാവുമോ?

  ReplyDelete
  Replies
  1. 80-85 ശതമാനം ഇതാവാനാണ്‌ സാദ്ധ്യത (സാദ്ധ്യത മാത്രമാണ്‌).
   പത്രങ്ങളിൽ വരുന്ന വാർത്തകൾ ഉദാഹരണം. നമ്മൾ പരിശുദ്ധർ എന്നു വിശ്വസിച്ചിരുന്ന പലരുടേയും യഥാർത്ഥ മുഖം ചിലപ്പോഴൊക്കെ ഒളിക്യാമറകൾ പുറത്തു കൊണ്ടു വരുന്നുണ്ടല്ലോ..

   Delete
 14. ഈ പരിശുദ്ധന്‍ മാര്‍ക്ക് ഇപ്പോള്‍ മാര്‍ക്കറ്റ് കുറവാണെ
  നല്ല പോസ്റ്റ്‌ ഇനിയും എഴുത്ത് തുടരു

  ReplyDelete
 15. കഥ നന്നായിട്ടുണ്ട്...
  ആശംസകള്‍

  ReplyDelete
 16. I have some advises for you.
  Anyway, I don't want it.

  ഒരു സുഹൃത്തിന്റെ ടീ ഷര്‍ട്ടിലെ വാക്കുകളാണ്. ഈ കഥ വായിച്ചപ്പോള്‍ അതാണോര്‍മ്മ വന്നത്.

  ReplyDelete
 17. കഥ നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 18. അവനവന്റെ സുഖമാണ് ഇന്നവനവന് ശരി.
  കഥ ഇഷ്ടപ്പെട്ടു.

  ReplyDelete
 19. കാലികം
  ഇന്നിന്റെ വരികളാണ് പറഞ്ഞത്
  ആശംസകള്‍

  ReplyDelete
 20. കഥ നന്നായി, പിന്നെ ഒരു കാര്യം പറയട്ടെ,,, ഈ ഫോണ്ട് അല്പം വലുതാക്കിയാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

  ReplyDelete
 21. നമ്മൾ ചെയ്യുന്നതൊക്കെയും നമുക്ക് ലാഭവും കൂട്ടുകാർക്ക് ദുഃഖവും വരുത്തിവയ്ക്കുന്നതാണ് ഇന്നത്തെ സ്ഥിതി. ‘പരിശുദ്ധനായ കള്ളൻ’ എന്നാണ്, ആ ‘എനിക്ക്’ പേരിടാൻ എനിക്ക് തോന്നുന്നത്. ആശയം രസാവഹം...ആശംസകൾ...

  ReplyDelete
 22. ആധുനിക പുണ്യവാളന്‍മാരുടെ അകവും പുറവും കാട്ടുന്ന ഒരു കഥ ,

  നന്നായി പറഞ്ഞു ആശംസകള്‍.........

  ReplyDelete
 23. ആരും അത്ര പുണ്യാളൻമാരൊന്നുമല്ല... ഉപദേശിക്കാൻ ഏതു സാബുവിനും പറ്റും.. ഹിഹീ..

  ReplyDelete
 24. വലിയ ചിലവില്ലാത്ത ഒരു കാര്യമാണ് ഉപദേശം കൊടുക്കൽ...
  അതിന്റെ മറവിൽ എന്തു തോന്ന്യാസവും ചെയ്തു കൂട്ടാം.
  ആശംസകൾ....

  ReplyDelete
 25. ഹമ്പട പരിശുദ്ധാ, സ്വന്തം സുഹ്രുത്തിന്റെ കുളിസീൻ കാണാൻ പുഴയിൽ പോകുന്ന സ്വഭാവമുള്ള ചില ആളൂകളൂണ്ട്. അവരെ കവച്ച് വെച്ചല്ലോ ഈ ശുദ്ധൻ.. അഹേം.. അഹേമ്മ്.. :)

  ReplyDelete
  Replies
  1. അങ്ങനെ കഥകളോരോന്നായി പുറത്ത്‌ വരട്ടെ ;)

   Delete
 26. അയാള് ആളു അത്ര ശരിയല്ലാന്ന് ആദ്യമേ തോന്നീരുന്നു. പക്ഷേ, ഇത്ര മുന്തിയ ഇനമാണെന്ന് വിചാരിച്ചില്ല. രോഗഭീതിയിൽ ജീവിയ്ക്കുന്ന ഒരു പരിശുദ്ധനാവുംന്നാ വിചാരിച്ചത്. അമ്പടാ!ഭയങ്കരാ.....

  ReplyDelete
 27. എഴുത്ത് പലയിടത്തും കൊള്ളുന്നത്‌ ,പരിശുദ്ധന്മാരുടെ മാത്രം കാലമാണ്,,ആശംസകള്‍

  ReplyDelete
 28. വല്ലാ‍ത്തൊരൂ ഇമാജിനേഷനായി കെട്ടോ സാബൂ :D

  ReplyDelete
 29. പരിശുദ്ധൻ പരിശുദ്ധൻ പരമശുദ്ധൻ ഈ ഞാനും !

  ReplyDelete
 30. കഥ വല്യ തരക്കേടില്ല... ആദ്യം തന്നെ മനസിലാവും ഇതെവിടെ ചെന്നെതുമെന്നു...
  ആശംസകള്‍...

  ReplyDelete
 31. പരിശുദ്ധന്മാരുടെ പരിശുദ്ധി ഇങ്ങനെയാണ്.

  ReplyDelete
 32. പരിശുദ്ധനായ അദ്ദേഹത്തെ

  തെറ്റിദ്ധരിച്ചു...കൊള്ളാം

  സാബു...വായനക്കാരും

  അങ്ങനെ ചെയ്യട്ടെ..

  തെറ്റിദ്ധരിക്കാതിരിക്കട്ടെ

  ഹ..ഹ..ആശംസകള്‍..

  ReplyDelete
 33. ഹ!! കൊള്ളാം!
  എനിക്കു സംശയമൊന്നുമില്ല!
  ആൾ ഒരു പരിശുദ്ധ‘നായ’ തന്നെ! (സാബുവല്ല; കഥാപാത്രം.)

  ReplyDelete
 34. നല്ല കഥ

  ആശംസകൾ

  ReplyDelete
 35. എന്തോ കഥയുടെ അവസാനം ഒരു തൃപ്തി വന്നില്ല.
  പരിശുദ്ധന്‍റെ സ്വഭാവം പെട്ടെന്നങ്ങ് അനാവരണം ചെയ്യപ്പെട്ടത് ഒരു പോരയ്കയായി തോന്നി.കുറച്ചു കൂടെ സമയം എടുത്തു അത് അവതരിപ്പിചെന്കില്‍ കഥ കുറച്ചു കൂടി നന്നായേനെ

  ReplyDelete
 36. മനോഹരം ആയിരിക്കുന്നു സാബൂ.

  ReplyDelete
 37. സാബു മറുപടിയിൽ രണ്ട് മൂന്ന് പ്രാവശ്യം പറഞ്ഞത് എന്താ ആരും കേൾക്കാത്തെ"ഞാൻ പരിശുദ്ധൻ" എന്നാണു തലവാചകം...എല്ലാരും കൂടി സാബുമാഷിനെ കള്ളുകുടിയനും,പെണ്ണ് പിടിയനും ഒക്കെ ആക്കി മാറ്റുന്നൂ...മാളോരേ ഇതു സാബു എഴുതിയ കഥയാണു അല്ലാതെ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പൊന്നുമല്ലാ....ശ്ശേ...ഈ വായനക്കാഋക്ക് ഇനി എന്നാ വിവരം ഉണ്ടാകുന്നത്(തമാശയാണേ) കഥ എനിക്ക് ഇഷ്ടപ്പെട്ടൂ കാരണം ഇത് ഇന്നിന്റെ കഥയാണു....നമ്മളും നമ്മുടെ മക്കളേയും സഹോദരിമാരേയും സദാ ശ്രദ്ധിക്കേണ്ടിയിരിക്കുന്നൂ...'പണമല്ലാ' പ്രധാന കാരണം എങ്കിലും അതൊരു കാരണം തന്നെയാണു.'സദാചാരം' എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയിട്ട് നാളേറെയായി....ആണും,പെൺണും ഒക്കെ കണക്കാ.. "ജീവിതം ആസ്വദിക്കാനുള്ളതാണു" എന്നാണു ഇന്നത്തെ ലോകത്തിന്റെ മുദ്രാ വാക്യം... 'വീട്ടുകാർ നിർബ്ബന്ധിച്ചപ്പോൾ മകൻ കല്ല്യാണത്തിനു സമ്മതിച്ചൂ...നല്ല തറവാട്ടിലെ കുട്ടി ഇഷ്ടം പോലെ കാശ്...അമ്മ ആവർത്തിച്ച് പറഞ്ഞപ്പോൾ അവൻ പെണ്ണുകാണാൻ എത്തി.മുൻപ് ബാംഗ്ലൂരിൽ ജോലിയായിരുന്ന് പയ്യൻ കമ്പിനി നൽകിയ പ്രമോഷനിൽ ഇപ്പോൾ വിദേശത്താണു. വിമാനം കയറിഎത്തിപെണ്ണു കണ്ടപ്പോൾ ഇരുവരും ഞെട്ടി...........

  ReplyDelete
 38. ഹാനി വരുത്തുന്നതെന്തും വര്‍ജ്ജിക്കുന്നതാണുത്തമം എന്ന്‌ ഉപദേശിച്ചവനെക്കൊണ്ടു തന്നെ സൗകര്യപൂര്‍വ്വം തെറ്റു ചെയ്യിപ്പിച്ചു കാട്ടിയതാണിവിടെ എന്നേ വായിച്ചപ്പോള്‍ തോന്നിയുള്ളൂ. ഒരു ജാലവിദ്യക്കാരന്റെ കൈവിരുതോടെ Melodrama യിലേക്ക്‌ അനുവാചകനെ പെട്ടെന്ന്‌ എടുത്തിടുന്നത്‌ മുന്തിയ രചനയായി ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്‌. കര്‍മ്മത്താല്‍ മാതൃക സൃഷ്ടിക്കുന്നവര്‍ സാരവാക്യങ്ങള്‍ക്ക്‌ ഒരിക്കലും അടിമകളാവാറില്ല.
  'Consciousness' is onething and 'conviction' is another. This is only an unimpressive write-up about human convictions.
  വായിക്കാന്‍ ഇട തന്നതിന്ന്‌ നന്ദി.

  ReplyDelete
 39. ലേബല്‍ വായിച്ചു...അതുകൊണ്ട് സാബുവേട്ടനെ ഇഷ്ട്ടപെട്ടു...അല്ലായിരുന്നെങ്കില്‍.......
  പിന്നെ കഥയാണെങ്കിലും കൂട്ടുകാരന്റെ പെങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍...ഓ,ആള് 'പരിശുദ്ധനാണല്ലേ?"... ..അപ്പൊ പിന്നെ കുഴപ്പമില്ല.
  ആശംസകള്‍.വീണ്ടും വരാം...കഴിഞ്ഞ പോസ്റ്റ്‌ ഇനിയും വായിച്ചിട്ടില്ല..സോറി.
  :സ്നേഹത്തോടെ-അരുണേ-ക്ഷ്.

  ReplyDelete
 40. ഹ ഹ ഹ...
  അസ്സലായി കുഞ്ഞു കഥ!

  ReplyDelete
 41. കുമ്പസാര ലെബലൊട്ടിച്ച് പരിശുദ്ധനായ ഒരു കള്ളന്റെ കഥപറഞ്ഞൊപ്പിച്ചിരിക്കുകയാണല്ലോ അല്ലെ ഭായ്

  ReplyDelete
 42. Veendum oru nalla kadha vaayikkaam kazhinju, ashamsakal

  ReplyDelete
 43. ഇതൊക്കെ തന്നെയാണ്............................

  ReplyDelete
 44. അമിതമായി ഉപദേശി ചമയുന്ന ചിലരെങ്കിലും ഇത് പോലെ തന്നെ.

  ReplyDelete
 45. നല്ല കലക്കന്‍ കഥ..സത്യത്തില്‍ ആരും പരിശുദ്ധന്മാരായി ജനിക്കുന്നില്ല ഈ സമൂഹമാണവരെ അങ്ങിനെയാക്കിതീര്‍ക്കുന്നത്...

  ReplyDelete
 46. ആക്ഷേപഹാസ്യം നന്നായി,സാബു.

  ReplyDelete
 47. അല്പം പരന്നാലും, കൊള്ളാം........

  ReplyDelete
 48. ഞാന്‍ പരിശുദ്ധന്‍ - ഇതിലും ഭംഗിയായി ആ ആശയം എങ്ങനെ പ്രകടിപ്പിക്കാന്‍ ആണ്! പുറമേക്ക് കുമ്മായം തേച്ച ശവക്കൊട്ടകള്‍ തന്നെ ആണ് മനുഷ്യന്റെ മനസ്സ്..വളരെ നന്നായി പറഞ്ഞ് സാബു.. first person രീതിയില്‍ തന്നെ കഥ പറയാന്‍ കാണിച്ച ധൈര്യം ഏറെ അഭിനന്ദനാര്‍ഹം!

  ReplyDelete