ചിറകില്ലാതാണവർ പറന്നു വരിക..
മോഹങ്ങളെ കുറിച്ചല്ല ഞാൻ പറയുന്നത്..
സ്വപ്നങ്ങളെ കുറിച്ചുമല്ല..
ഗന്ധർവ്വന്മാരെയോ യക്ഷന്മാരെയൊ കുറിച്ചല്ല..
കാറ്റിനെ കുറിച്ചോ, കരിയിലകളെ കുറിച്ചോ അല്ല..
അവർ അരൂപികളാണ്..
എങ്കിലും അവർക്ക് സൗന്ദര്യമുണ്ട്!
ദൃശ്യമല്ലാത്ത സൗന്ദര്യം!
അവ സംസാരിക്കുകയില്ല..
അവ പാടുകയില്ല..
പക്ഷെ..
അവരുടെ സംഗീതം നിങ്ങൾ കേൾക്കും!
അവ നിങ്ങളുടെ മുന്നിൽ സ്വപ്നങ്ങൾ വിതറും!
അറിഞ്ഞു കൊള്ളൂ!
ചിറകു മുളയ്ക്കുക നിങ്ങൾക്കാണ്!
അവയത്രെ..കവിതകൾ..
കവിതകള്‍ പണ്ടേ അങ്ങനെ തന്നെ..
ReplyDeleteഎങ്കിലും എന്റെ കവിതേ നീ ആളു കൊള്ളാമല്ലോ
ReplyDeleteസാബു പറയുന്നു നീ ചിറകില്ലാതെയും പറന്നെത്തും എന്ന് :-)
കൊള്ളാം സാബു ഈ ചിറകേറി വരും കവിത, വല്ലപ്പോഴും
ഈ കവിതക്കാരൻ ഇവിടൊക്കെ വരുമല്ലോ നന്ദി
ക്ഷമിക്കണം അല്ല ഈ ചിറകില്ലാ പറന്നു വരും കവിത
Deleteഎന്ന് തിരുത്തി വായിപ്പാൻ അപേക്ഷ :-)
ഡിലീറ്റ് ചെയ്യേണ്ടാ എന്ന് കരുതി സുഖമല്ലേ !!
കവിത എന്ന പെൺകുട്ടിയെ കുറിച്ചാണോ...?
ReplyDelete