Please use Firefox Browser for a good reading experience

Saturday, 7 June 2014

അവർക്കായി മാത്രം

ഉരുണ്ട് പോകുന്ന ചക്രമൊരിക്കൽ വീണു,
ഇനി ഉരുളാൻ മനസ്സില്ലെന്നു പറഞ്ഞ്‌.
ഉദിക്കാൻ വയ്യെന്നു സൂര്യനും.
വിടരാൻ വയ്യെന്നു പുഷ്പവും.

ചിലർ മാത്രം കാത്തിരുന്നു.
ഉരുളുന്ന ചക്രത്തിനു പിന്നിൽ ഓടാൻ..
ഉദിക്കുന്ന സൂര്യന്റെ നേർക്ക് നോക്കാൻ..
വിടരും പുഷ്പത്തിൻ ഗന്ധമറിയാൻ..
ചില കുരുന്നുകൾ..
അവർ മാത്രം കാത്തിരുന്നു..

അവർക്കായി മാത്രം ചക്രമെഴുന്നെറ്റുരുളുന്നു..
സൂര്യനുദിക്കുന്നു..
പൂക്കൾ വിടരുന്നു..
അവർക്കായി മാത്രം..

Post a Comment

5 comments:

  1. അത് എല്ലാവരും ആസ്വദിക്കുന്നു... അനുഭവിക്കുന്നു...

    ReplyDelete
  2. ശുഭപ്രതീക്ഷയോടെ കാത്തിരിക്കുക
    ആഗ്രഹം സഫലമായി തീരും.
    ആശംസകള്‍

    ReplyDelete
  3. ജീവിതം തന്നെ പ്രതീക്ഷകളാണ് .ഉദിക്കാന്‍ വയ്യെന്ന് പറഞ്ഞ സൂര്യനേയും വിടരാന്‍ വയ്യെന്നു പറഞ്ഞ പുഷ്പവും എല്ലാം പ്രതീക്ഷയാണ് .ആശംസകള്‍

    ReplyDelete
  4. ആർക്കെങ്കിലുമൊക്കെ വേണ്ടി....!?

    ReplyDelete