Please use Firefox Browser for a good reading experience

Thursday 20 May 2010

ഒരു തോണിയാത്ര

ഒരു നാൾ ഞാനൊരു ചിത്തിര തോണിയിൽ,
അഴകുള്ള കായലിൽ പോയി ദൂരെ..

തഴുകിയെൻ തോണിയിൽ കായലോളങ്ങളും
തഴുകിയെൻ തനുവിലോ, ഒരു കൊച്ചു കാറ്റും!

ഒരു കുയിൽ, തോണിതൻ അണിയത്തിരുന്നു-
കൊണ്ടൊരുകൊച്ചു പാട്ടൊന്നു പാടിയപ്പോൾ!

വെയിലേറ്റ്‌ മിന്നുന്ന കായലിന്നലകളിൽ,
കണ്ടു ഞാനഴകെഴും താമര പൂവുകൾ!

വെറുതെ ഞാൻ നീട്ടിയ കൈകളിൽ തൊട്ടു,
അകലെ മറഞ്ഞു പോം പായലിന്നിലകളും!

നിറമുള്ള മേഘങ്ങളൊഴുകുന്ന മാനം,
അലകളാൽ പാടുന്ന കായലിൻ ഗാനം..

പുളയുന്ന മീനുകൾ അരികത്ത്‌ വന്നുവെൻ
കരളിനെ പുളകങ്ങളണിയിച്ചതും,
നിര പോലെ നിൽക്കുമാ തെങ്ങിൻത്തലപ്പുകൾ,
വരില്ലെയെന്നരികെന്നു ചോദിച്ചതും,
വരികളായ്‌ പോകുന്ന കുഞ്ഞു പൈതങ്ങളും,
നിരകളായ്‌ പോകുന്ന നാട്ടു താറാക്കളും,
മനസ്സിനെ ആലോലമാക്കുമാ കാഴ്ച്ചകൾ
നിറച്ചുവെൻ മനതാരിലായിരം നന്മകൾ!
ഒരു മാത്രയെല്ലാം മറന്നു ഞാനപ്പോൾ,
ഒഴുകി ഞാൻ പോയി, അങ്ങകലെയെങ്ങോ..
..
..
ഒരു മഴത്തുള്ളിയെൻ തോളത്തു തൊട്ടുവോ
തിരികെ ഞാൻ ഭൂമിയിൽ വന്നുവപ്പോൾ..

മേയ്‌ ഇരുപത്‌ രണ്ടായിരത്തി പത്ത്‌

Post a Comment

3 comments:

  1. " ഒരു മഴത്തുള്ളിയെൻ തോളത്തു തൊട്ടുവോ
    തിരികെ ഞാൻ ഭൂമിയിൽ വന്നുവപ്പോൾ.."
    well written...

    ReplyDelete
  2. കഥകള്‍ നോക്കി എതുന്നതെല്ലാം കവിതയിലേക്ക്.
    ഇനി ഞാനും കവിത എഴുതാന്‍ തുടങ്ങും, പറഞ്ഞേക്കാം.
    (ഹി..ഹീ..)

    ReplyDelete
  3. അഭിപ്രായം എഴുതിയ എല്ലാപേർക്കും നന്ദി പറയുന്നു.

    ReplyDelete