Please use Firefox Browser for a good reading experience

Monday 21 March 2011

ശബ്ദമില്ലാത്തവർ

എന്തൊരു ശബ്ദമാണ്‌!
ഞാനടുത്തു ചെന്നു നോക്കി.
പ്രണയം, പാട്ടുകൾ പാടിയും,
കലഹിച്ചും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
പക അലറി വിളിച്ചും,
ഭയം നിലവിളിച്ചും,
ദയ കരഞ്ഞും കൊണ്ടിരുന്നു..

സത്യവും വിശ്വാസവും അവിടുണ്ടായിരുന്നില്ല.

രണ്ടു പേർ മാത്രം മൂകരായിരുന്നു..
വിശ്വാസവും, വിശപ്പും.
വിശ്വാസം നിസ്സംഗതയോടെയും,
വിശപ്പ്‌ തളർന്നുമിരിക്കുകയായിരുന്നു.

Post a Comment

5 comments:

  1. ശബ്ദാനമയമായ ഈ ലോകത്ത് ശബ്ദമില്ലാത്തവനെ എല്ലാവരും തിരിച്ചറിയുന്നു.

    ReplyDelete
  2. കുഞ്ഞിക്കവിതകള്‍ മൂന്നും കൂടെ ഒരു പോസ്റ്റാക്കിയാലും നല്ലതായിരുന്നു. നമ്പറിട്ട് എഴുതിയാല്‍ മതിയല്ലോ.

    ReplyDelete
  3. ശബ്ദം ഇല്ലാത്തവരുടെ ശബ്ദം
    നല്ല കവിത...ഗവിത ആണല്ലേ...

    ReplyDelete
  4. സത്യവും വിശ്വാസവും അവിടുണ്ടായിരുന്നില്ല.
    ഇപ്പോള്‍ എവിടേം കാണാത്തത് ഇതല്ലേ.

    ReplyDelete
  5. നല്ല വരികള്‍

    ReplyDelete