Please use Firefox Browser for a good reading experience

Tuesday 10 August 2010

നാം ഇരുവരും..

ഒരു പ്രേമ ഗാനം കൂടി..

നിനക്കെന്റെ പ്രാണൻ പങ്കു വെച്ചു
നിനക്കു ഞാൻ ഹൃദയവും പങ്കു വെച്ചു

പ്രേമിച്ചു ജീവിച്ചു നാം രണ്ടുപേരും,
പ്രാണന്റെ തിരി കെട്ടു പോകും വരെ..

കാലം കഴിഞ്ഞു നാം യവനികയ്ക്കുള്ളിൽ
മാഞ്ഞുപോം നേർത്ത ജലരേഖ പോലെ..

മിഥ്യകളൊക്കെയും സത്യങ്ങളാവും,
കരകളെല്ലാമൊരു കടലായി മാറും.

തീരങ്ങളില്ലാതെ തിര തല്ലിയലയും,
നക്ഷത്രമില്ലാത്ത വാനമായി മാറും..

അപ്പോഴുമകലെയങ്ങകലെയെങ്ങോ,
ആയിരം നക്ഷത്രമകലെയെങ്ങോ..
പിരിയാതെ പോകുമീ ആത്മാക്കളിരുവർ
കൈകോർത്ത്‌ പോകും, നാം രണ്ടു പേരും..

ആഗസ്ത്‌ പത്ത്‌ രണ്ടായിരത്തി പത്ത്‌

Post a Comment

4 comments:

  1. പ്രണയം ആകുലതയേറിയ ഒന്നായി മാറിയിരിക്കുന്നു.

    ReplyDelete
  2. kavitha nannaayirikkunnu ..

    pakshe ee randu varikalude arthham pidikittiyilla "പ്രേമിച്ചു ജീവിച്ചു നാം രണ്ടുപേരും,
    പ്രാണന്റെ തിരി കെട്ടു പോകും വരെ.."athaayathu jeevichu ennathu (jeevikkum ennalle bangi)thettiddharikkaruthu..

    ReplyDelete
  3. കൊള്ളാം വളരെ നന്നായിരിക്കുന്നു........
    ആശംസകള്‍.

    ReplyDelete
  4. നന്നായിരിക്കുന്നു....

    ReplyDelete