Please use Firefox Browser for a good reading experience

Sunday, 11 November 2012

ഇനി പറയാനുള്ളത്‌..

എന്റെ പ്രാണനോട്‌

ഉടലിൻ ഉടുപ്പുനീയൂരിയെറിഞ്ഞാരു-
മറിയാത്തിടത്തേക്ക്‌ മറയുന്ന നേരം,
മറക്കാതെ കൊണ്ടു പോയീടണം നീയെന്റെ,
കനലുപോലെരിയുന്ന പ്രണയത്തിന്നോർമ്മകൾ..
------------------------------------------------------
തമ്പുരാനോട്‌

ഒരു പക്ഷെ ഞാനിങ്ങു ജനിച്ചുവെന്നാകിൽ,
മടക്കിത്തരേണമെൻ പ്രണയത്തിന്നോർമ്മകൾ..
------------------------------------------------------
എന്നോട്‌

കണ്ടെത്തും ഞാന്റെ പ്രാണന്റെ പകുതിയെ
മണ്ണിലോ മരുവിലോ എവിടെയെന്നാകിലും..
അന്നു ഞാൻ വീണ്ടുമെൻ പ്രണയത്തിന്നഗ്നിയാൽ,
കൊളുത്തിടും നിന്നുള്ളിൽ മുജ്ജന്മ പ്രേമം..

Post a Comment

3 comments:

  1. പ്രണയത്തിന്‍റെ ഓര്‍മ്മകള്‍ ഇവിടെ ജീവിച്ചിരിക്കുന്നവര്‍ക്കായി ഉപേക്ഷിച്ചുപോവുക. നല്ല വരികള്‍...

    ReplyDelete
  2. മനസ്സിനെ സ്പര്‍ശിച്ചു.ആശംസകള്‍

    ReplyDelete
  3. തീക്ഷ്ണമാണല്ലോ പ്രണയം........

    ReplyDelete