Please use Firefox Browser for a good reading experience

Wednesday 17 November 2010

വിശപ്പ്‌

ജനനത്തിനും മരണത്തിനുമിടയ്ക്ക്‌
ഞെരുങ്ങി പോയ ജീവിതം..
തന്റെ പേരെഴുതിയ ധാന്യം തേടി,
വരണ്ടുണങ്ങിയ പാഴ്ഭൂവിൽ,
അലയാൻ മാത്രം വിധിക്കപ്പെട്ടവൻ.

വിശപ്പിനും ശബ്ദമുണ്ടെന്നു തിരിച്ചറിഞ്ഞവൻ
കഴുകന്റെ ചിറകടി ശബ്ദം..

നിറങ്ങൾ കാഴ്ച്ചയ്ക്ക്‌ മുന്നിൽ നിന്നു
വഴിമാറിയപ്പോൾ നിറഞ്ഞത്‌,
തീക്ഷണത നിറഞ്ഞ വെളുത്ത പ്രകാശം മാത്രം.
പ്രകാശത്തിനൊടുവിൽ ഇരുട്ടെന്നറിയുമ്പോഴും,
വരണ്ട തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ,
പുറത്തേക്ക്‌ ഇഴഞ്ഞിറങ്ങി വന്നു പറഞ്ഞു,
വിശപ്പ്‌..വല്ലാത്ത വിശപ്പ്‌..
..
..
ഇനി പേരെഴുതാത്ത ധാന്യങ്ങളുടെ നാട്ടിൽ..
വിശപ്പില്ലാത്തവരുടെ നാട്ടിൽ..
ഇല്ല..യാത്ര അവസാനിക്കുന്നില്ല..

Post a Comment

6 comments:

  1. സാബു,
    കവിതകള് ഒരുപാടര്ത്ഥം ഉള്ളവ

    ReplyDelete
  2. ചിന്തയുടെ ഉറവ പൊട്ടി
    ഒഴുകട്ടെ കവിത

    ReplyDelete
  3. അവസാന ശ്വാസം അന്നനാളത്തില്‍ കുടുങ്ങുമ്പോഴും പിന്നെയും വിശപ്പ്‌!!!!

    നല്ല കവിത..

    ReplyDelete
  4. ഈ യാത്ര ഒരിക്ക്ലും തീരില്ലാ‍ാ കേട്ടോ

    ReplyDelete
  5. വിശപ്പും സങ്കടങ്ങളും ഒന്നും ഇല്ലാത്ത ഒരു ലോകം.

    ReplyDelete
  6. vizappillathavarude naado?

    kavitha nannai.

    ReplyDelete